മുംബൈ ഇന്ത്യന്‍സ് ഒരുങ്ങിത്തന്നെ; തന്ത്രം ഇങ്ങിനെ; യുവിയെ കുറിച്ച നിര്‍ണായക പ്രഖ്യാപനം

കഴിഞ്ഞ സീസണിലെ ദയനീയ പ്രകടനം മറികടക്കാന്‍ ഇക്കുറി ഒരുങ്ങിത്തന്നെയാണ് മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിനെത്തുന്നത്. രോഹിത് ശര്‍മ്മ നയിക്കുന്ന ടീം പരിചയസമ്പന്നരാലും യുവതാരങ്ങളാലും സമ്പന്നമാണ്. ടീമിലെ ഭൂരിഭാഗം താരങ്ങള്‍ക്കും സ്വന്തമായി കളി ജയിപ്പിക്കാന്‍ ശേഷിയുള്ള താരങ്ങളാണ് മുംബൈയുടെ കരുത്തെന്നാണ് വിലയിരുത്തല്‍.

ടൂര്‍ണമെന്റിന് ദിവസങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. 24ന് ഡല്‍ഹി ക്യാപിറ്റല്‍സുമായാണ് മുംബൈയുടെ ഈ സീസണിലെ ആദ്യ മത്സരം. അതേസമയം, കഴിഞ്ഞ സീസണിലെ വലിയ വെല്ലുവിളി പരിഹരിച്ച ആശ്വാസത്തിലാണ് മുംബൈ ഇന്ത്യന്‍സ്. ഇന്ത്യന്‍ ടീമിന്റെ ഓപ്പണറായ രോഹിത് ശര്‍മ്മയ്ക്ക് മുംബൈ ഇന്ത്യന്‍സിലെ ബാറ്റിംഗ് പൊസിഷനായിരുന്നു തലവേദന. എന്നാല്‍ ഇക്കുറി താന്‍ എല്ലാ മത്സരത്തിലും ഓപ്പണറായി തന്നെ ഇറങ്ങുമെന്നാണ് രോഹിത് വ്യക്തമാക്കിയത്.

ടീം മെന്റര്‍ സഹീര്‍ ഖാനുമൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഇക്കാര്യം വ്യക്തമാക്കിയത്. മധ്യനിരയ്ക്ക് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കാത്ത രീതിയിലുള്ള തന്ത്രങ്ങളാണ് മുംബൈ മെനയുന്നത്. യുവരാജ് സിങ്ങിന്റെ വരവും മുംബൈ ഇന്ത്യന്‍സിന്റെ മധ്യനിരയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നു.

കഴിഞ്ഞ സീസണുകളില്‍ നന്നായി കളിക്കാന്‍ യുവിക്ക് സാധിച്ചിട്ടില്ലെങ്കിലും രോഹിത്തും സഹീറും ഏറെ പ്രതീക്ഷയോടെയാണ് യുവിയുടെ വരവിനെ നോക്കി കാണുന്നത്. ഇത്തവണ യുവി തിളങ്ങുമെന്ന് രോഹിത് പറയുന്നു. “ഒരുപാട് അനുഭവസമ്പത്തുള്ള താരമാണ് യുവരാജ്. അദ്ദേഹമൊരു മാച്ച് വിന്നറാണ്” രോഹിത് പറഞ്ഞു. യുവരാജ് ടീമിന് വലിയ ഊര്‍ജ്ജമാണ്. മിഡിലില്‍ കളി നിയന്ത്രിക്കാനാകുന്ന അനുഭവ സമ്പത്തുള്ള താരത്തെ ഞങ്ങള്‍ക്ക് വേണമായിരുന്നു. അതിന് യുവരാജിനേക്കാള്‍ മികച്ച ആരുണ്ട്?” സഹീര്‍ ഖാന്‍ ചോദിക്കുന്നു.

ഇക്കുറി ഐപിഎല്‍ ലേലത്തിന്റെ ആദ്യഘട്ടത്തില്‍ യുവിയെ വാങ്ങാന്‍ ആരും തയ്യാറായിരുന്നില്ല. ഒടുവില്‍ മുംബൈ താരത്തെ സ്വന്തമാക്കുകയായിരുന്നു.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്