IPL 2025: മുംബൈ ഇന്ത്യന്‍സിന്‌ തിരിച്ചടി, അവരുടെ സൂപ്പര്‍താരത്തിന് പരിക്ക്, പഞ്ചാബിനെതിരെ കളിക്കുമോ, അവനില്ലെങ്കില്‍ മുന്നോട്ടുപോക്ക് നടക്കില്ല

ഐപിഎല്‍ 2025 എലിമിനേറ്റര്‍ മത്സരത്തില്‍ ഗുജറാത്തിനെ പരാജയപ്പെടുത്തിയതോടെ വലിയ ആത്മവിശ്വാസത്തിലാണ് മുംബൈ ഇന്ത്യന്‍സ് ടീം. ആദ്യ ബാറ്റിങ്ങില്‍ മുംബൈ ഉയര്‍ത്തിയ 229 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടിയായി നിശ്ചിത ഓവറില്‍ 208 റണ്‍സ് എടുക്കാനേ ഗുജറാത്തിന് സാധിച്ചുളളൂ. ഇനി പഞ്ചാബ് കിങ്‌സുമായാണ് പ്ലേഓഫിലെ മുംബൈയുടെ അടുത്ത മത്സരം. ഈ കളിയിലും ജയിക്കാനായാല്‍ കിരീടപോരാട്ടത്തിനായി മുംബൈയ്ക്ക് ആര്‍സിബിയുമായി ഏറ്റുമുട്ടാനാകും. പഞ്ചാബിനെതിരായ മത്സരത്തിന് മുന്നോടിയായി ആരാധകരെ നിരാശരാക്കുന്ന തരത്തിലുളള ഒരു വിവരമാണ് മുംബൈ ക്യാമ്പില്‍ നിന്നും വരുന്നത്.

അവരുടെ സൂപ്പര്‍താരം സൂര്യകുമാര്‍ യാദവിന് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ പഞ്ചാബിനെതിരായ നിര്‍ണായക മത്സരത്തില്‍ താരം കളിക്കുമോ എന്ന കാര്യം സംശയമായി. ഇതേ കുറിച്ച് മുംബൈ കോച്ച് മഹേല ജയവര്‍ധനെ പ്രതികരിച്ചിരുന്നു. തിരക്കേറിയ ഷെഡ്യൂള്‍ കാരണമുണ്ടായേക്കാവുന്ന ശരീരവേദനയോ മറ്റുപ്രശ്‌നങ്ങളോ സാധാരണമാണെന്ന് ജയവര്‍ധനെ പറഞ്ഞു. എന്നിരുന്നാലും അടുത്ത മത്സരത്തില്‍ തന്റെ കളിക്കാര്‍ ഇറങ്ങുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

“ഇത് ബുദ്ധിമുട്ടുളള ഷെഡ്യൂള്‍ ആണെന്ന് ഞങ്ങള്‍ക്കറിയാം. പക്ഷേ എല്ലാ കളിക്കാരും ആരോഗ്യവാന്മാരാണെന്നും എല്ലാവരും ഫിറ്റ്‌നസ് നിലനിര്‍ത്തുന്നുണ്ടെന്നും ഞാന്‍ കരുതുന്നു. ചെറിയ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് ആരും വിഷമിക്കേണ്ട. ഫിസിയോകളില്‍ നിന്ന് ഞാന്‍ ഒന്നും കേട്ടിട്ടില്ല. ഒരു കാല് ഒകെയാണെങ്കില്‍ പോലും നമുക്ക് വേണ്ടി കളിക്കാന്‍ തയ്യാറായിട്ടുളള താരങ്ങള്‍ ടീമിലുണ്ട്. ആരാധകര്‍ വിഷമിക്കേണ്ട”, ജയവര്‍ധനെ പറഞ്ഞുനിര്‍ത്തി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ