IPL 2025: ചെണ്ടയെന്ന് ഫാന്‍സ് വിളിച്ചപ്പോഴും കൂടെ നിന്നത് ചീക്കു ഭായ്, അദ്ദേഹം ഇല്ലായിരുന്നെങ്കില്‍ ഞാന്‍ വട്ടപൂജ്യം, കോഹ്ലിയെ കുറിച്ച് വികാരഭരിതനായി സിറാജ്‌

കഴിഞ്ഞ ലേലത്തില്‍ തങ്ങളുടെ പ്രധാന ബോളറായിരുന്ന മുഹമ്മദ് സിറാജിനെ ആര്‍സിബി ടീം കൈവിട്ടത് ആരാധകരെ ഒന്നടങ്കം നിരാശരാക്കിയിരുന്നു. വര്‍ഷങ്ങളോളം ബെംഗളൂരു ടീമില്‍ അംഗമായിരുന്ന സിറാജ് നിര്‍ണായക മത്സരങ്ങളില്‍ എല്ലാം തന്നെ ടീമിനായി തിളങ്ങിയിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു സീസണുകളില്‍ റണ്‍സ് അധികമായി വിട്ടുകൊടുത്തതുകൊണ്ടാണ് അദ്ദേഹത്തില്‍ ആര്‍സിബിക്ക് താത്പര്യം കുറഞ്ഞുപോയത്. 12.25 കോടിക്കാണ് ഗുജറാത്ത് ടൈറ്റന്‍സ് സിറാജിനെ ടീമിലെത്തിച്ചത്. ഈ സീസണില്‍ ജിടി ടീമിനായി മിന്നുംപ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്.

എഴ് മത്സരങ്ങളില്‍ നിന്നായി 11 വിക്കറ്റുകളെടുത്ത് ഈ സീസണില്‍ എറ്റവും കൂടുതല്‍ വിക്കറ്റ് എടുത്ത ബോളര്‍മാരുടെ ലിസ്റ്റിലും സിറാജുണ്ട്. ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഇടംപിടിക്കാനാകാതെ വന്നതോടെയാണ് ശക്തമായി തിരിച്ചുവരണമെന്നുളള ചിന്ത തന്നിലുണ്ടായതെന്ന് പറയുകയാണ് സിറാജ്. തന്റെ ഈ വിഷമ ഘട്ടങ്ങളിലെല്ലാം തന്നെ വലിയ പിന്തുണയുമായി വിരാട് കോഹ്ലി കൂടെ ഉണ്ടായിരുന്നെന്നും സിറാജ് പറഞ്ഞു. എല്ലാവരും തള്ളിപ്പഞ്ഞ സമയത്ത് സിറാജിനെ കോഹ്ലി വിശ്വസിച്ചു. കൂടെ നിന്നു.

“എന്റെ കരിയറിലെ ദുഷ്‌കരമായ ഘട്ടങ്ങളില്‍ വിരാട് കോഹ്ലി ഭയ്യ എനിക്ക് ധാരാളം പിന്തുണ നല്‍കി. ഞാന്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഈ സമയങ്ങളിലെല്ലാം വിരാട് ഭയ്യ കൂടെ നിന്ന് എനിക്ക് ആത്മവിശ്വാസം നല്‍കി, സിറാജ് കൂട്ടിച്ചേര്‍ത്തു.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ