'ജോലി കൂടുതലാണ്', തുറന്നടിച്ച് മുഹമ്മദ് ഷമ്മി

ദക്ഷിണാഫ്രിക്കയിലെ രണ്ടാം ടെസ്റ്റില്‍ തോല്‍വിയ്ക്കരികിലാണ് ഇന്ത്യ. ദക്ഷിണാഫ്രിക്കയെ 258 റണ്‍സിനു എറിഞ്ഞിട്ട് 287 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ ഇന്ത്യയ്ക്ക് പക്ഷെ പ്രതീക്ഷിക്കുന്ന പോലെയായിരുന്നില്ല കാര്യങ്ങള്‍.

ഓപ്പണര്‍മാരായ മുരളി വിജയ ലോകേഷ് രാഹുല്‍ എന്നിവരെ കൂടാതെ നായകന്‍ വിരാട് കോഹ്ലിയും ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ക്കുമുന്നില്‍ അടിയറവ് പറയുകയായിരുന്നു. ലുംഗിസാനി ഗിഡിയും റബാഡയും ചേര്‍ന്ന് മൂന്ന് മുന്‍ നിര ഇന്ത്യന്‍ വിക്കറ്റുകളാണ് നാലം ദിവസത്തിന്റെ അവസാനത്തോടെ എറിഞ്ഞിട്ടത്.

എന്നാല്‍ അടിപതറുമ്പോഴും സ്വന്തം കുറിവുകളെ കുറിച്ചല്ല ഇന്ത്യന്‍ ടീമിന്റെ ആശങ്ക. അതിന് തെളിവാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമ്മിയുടെ വാക്കുകള്‍.

പിച്ചിനെതിരെ രൂക്ഷ വിമര്‍ശനമാണ് മുഹമ്മദ് ഷമ്മി ഉന്നയിക്കുന്നത്. “എന്തുകൊണ്ടാണ് ദക്ഷിണാഫ്രിക്ക ഇങ്ങനൊരു പിച്ച് ഉണ്ടാക്കിയത് എന്നറിയില്ല. ഇത്രയും വേഗതകുറഞ്ഞ ബൗണ്‍സിനെ തുണയ്ക്കാത്ത പിച്ച് ഇതുവരെ കണ്ടിട്ടില്ല എന്നാണ് ഷമി പറഞ്ഞത്.

അതെസമയം പിച്ച് മോശമാണെങ്കിലും രണ്ട് ടീമുകള്‍ക്കും സാധ്യത ഒരുപോലെയാണെന്നും ഇന്ത്യയെ സംബന്ധിച്ച് ജയിക്കാനായി മാത്രമായിരിക്കും അവസാന ദിവസം ഇറങ്ങുകയെന്നും ഷമ്മി വ്യക്തമാക്കി.

കളിയുടെ ആദ്യ ദിവസം മുതല്‍ വിക്കറ്റ് സ്ലോ ആണ്. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് ജോലി കൂടുതലാണ്. കളിക്കുവേണ്ടി ഞങ്ങളുടെ 110 ശതമാനം വരെ സമര്‍പ്പിക്കുകയാണ്. ഷമ്മി പറഞ്ഞു. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സില്‍ നാല് വിക്കറ്റാണ് ഷമ്മി സ്വന്തമാക്കിയത്.

Latest Stories

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി