ഒരിക്കല്‍ ധോണിയെ പോലെയാകണം എന്ന ആഗ്രഹത്തോടെയാണ് വളര്‍ന്നത്: കെ. എല്‍ രാഹുല്‍

ഇന്ത്യന്‍ മുന്‍നായകന്‍ എം.എസ് ധോണി ആയിരുന്നു കുട്ടിക്കാലത്ത് തന്റെ ഹീറോയെന്ന് ഇന്ത്യന്‍ താരം കെ.എല്‍ രാഹുല്‍. ഒരിക്കല്‍ ധോണിയെ പോലെ ആകണം എന്ന ആഗ്രഹത്തോടെയാണ് വളര്‍ന്നതെന്നും രാഹുല്‍ പറഞ്ഞു. ഐ.പി.എല്‍ 13-ാം സീസണ് മുന്നോടിയായി ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

“ഒരിക്കല്‍ ധോണിയെ പോലെ ആകണം എന്ന ആഗ്രഹത്തോടെയാണ് വളര്‍ന്നത്. എവിടെ നിന്നാണ് നമ്മള്‍ വരുന്നത് എന്നത് വിഷയമല്ല. മുമ്പോട്ടുപോയി നേട്ടങ്ങള്‍ സ്വന്തമാക്കുക എന്ന സന്ദേശമാണ് ധോണിയില്‍ നിന്ന് ലഭിച്ചത്. ധോണിയെ കുറിച്ച് പറയാന്‍ വാക്കുകള്‍ മതിയാകാതെ വരും. കെട്ടിപ്പിടിച്ച് നന്ദി മാത്രമാണ് പറയാനുണ്ടാകുക.” രാഹുല്‍ പറഞ്ഞു.

ഐ.പി.എല്ലിനായി തയ്യാറെടുക്കുമ്പോള്‍ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് രാഹുല്‍. കോവിഡ് ഇടവേള വരുന്നതിന് മുമ്പ് ഇന്ത്യ കളിച്ച ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഏകദിനത്തില്‍ നിന്ന് 204 റണ്‍സും, ട്വന്റി20യില്‍ നിന്ന് 221 റണ്‍സുമാണ് രാഹുല്‍ നേടിയത്. ഐ.പി.എല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമാണ് രാഹുല്‍.


യു.എ.ഇയില്‍ സെപ്റ്റംബര്‍ 19-നാണ് ഐ.പി.എല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കുന്നത്. 53 ദിവസം നീളുന്ന ടൂര്‍ണമെന്റിന് ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളാണ് വേദിയാവുക. നവംബര്‍ 10-നാണ് ഫൈനല്‍.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍