പാക് ക്രിക്കറ്റ് താരത്തിന് മഹേന്ദ്രസിംഗ് ധോണിയുടെ വിലപിടിച്ച സമ്മാനം; ത്രില്ലടിച്ച് ആരാധകരും

ഇന്ത്യാ – പാകിസ്താന്‍ ടീമുകള്‍ തമ്മലുളള വൈരം ക്രിക്കറ്റ് ലോകത്തിന് മുഴുവന്‍ അറിവുള്ളതാണ്. എന്നാല്‍ ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ് ധോണിയില്‍ നിന്ന് വിലപിടിച്ച സമ്മാനം ലഭിച്ചതിന്റെ ത്രില്ലിലാണ് പാക് പേസ് ബൗളര്‍ ഹാരിസ് റൗഫ്.

ഐപിഎല്ലിലെ സ്വന്തം ടീം ചെന്നൈ സൂപ്പര്‍ കിങ്സിലെ തന്റെ നമ്പര്‍ 7 ജഴ്സിയാണ് ധോണി പാക് താരത്തിന് സമ്മാനമായി നല്‍കിയത്. ഇതിന്റെ ചിത്രങ്ങള്‍ പാക് താരം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ ഇട്ടതോടെ ആരാധകരും ഇപ്പോള്‍ കയ്യടിക്കുകയാണ്.

‘ക്യാപ്റ്റന്‍ കൂളും ഇതിഹാസവുമായ ധോണി ഈ മനോഹരമായ സമ്മാനം നല്‍കി എന്നെ ആദരിച്ചു. ഈ ‘ഏഴ്’ ഇപ്പോഴും ഹൃദയങ്ങള്‍ കീഴടക്കുന്നു. പിന്തുണയ്ക്ക് നന്ദി’ – ജഴ്സിയുടെ രണ്ട് ചിത്രങ്ങള്‍ക്കൊപ്പം ഹാരിസ് റൗഫ് ട്വിറ്ററില്‍ കുറിച്ചു.

അടുത്തിടെ ടി20 ലോകകപ്പിലൂടെ ശ്രദ്ധേയനായ താരമാണ് റൗഫ്. പാകിസ്ഥാനെ ലോകകപ്പ് സെമിയിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിക്കുകയും ചെയ്തിരുന്നു. ഓസീസിലെ ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍ താരമാണ് ഹാരിസ് റഊഫ്.

പാകിസ്ഥാന്റെ പരിമിത ഓവര്‍ ടീമിലെ സ്ഥിരസാന്നിധ്യമാകാന്‍ കുറഞ്ഞകാലം കൊണ്ട് റൗഫിന് സാധിച്ചിട്ടുണ്ട്. ധോണി നേരത്തെ തന്നെ ജഴ്‌സി റൗഫിന് വാഗ്ദാനം ചെയ്തിരുന്നു. അത് പാലിക്കുകയാണ് ചെയ്തത്. 2020 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഐപിഎല്ലില്‍ വിലയേറിയ താരമാണ് ധോനി ഇപ്പോഴും.

കഴിഞ്ഞ സീസണില്‍ ധോനിക്ക് കീഴില്‍ ടീം കപ്പടിച്ചിരുന്നു. ഇക്കുറി ഐപിഎല്ലില്‍ സിഎസ്‌കെ നിലനിര്‍ത്തിയ കളിക്കാരിലൊരാളാണ് ധോണി. 12 കോടി രൂപയാണ് ധോണിക്ക് വാര്‍ഷിക ശമ്പളമായി ലഭിക്കുക.

15-ാം ഐപിഎല്‍ അടുത്തിരിക്കെ ടീമിന്റെ ലേലവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ധോണി.  വരാനിരിക്കുന്ന സീസണിലും  ധോണി തന്നെയായിരിക്കും ടീമിന്റെ ക്യാപ്റ്റന്‍. ധോനിയുടെ വിലപിടിച്ച സമ്മാനം ഇപ്പോള്‍ പാക് ആരാധകരുടേയും ഹൃദയം കവര്‍ന്നിരിക്കുകയാണ്.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്