നിലത്ത് കിടന്നുറങ്ങി ധോണിയും സാക്ഷിയും, ആരുമറിയാത്ത ബുദ്ധിമുട്ടുകള്‍

ഐപിഎല്‍ മത്സരക്രമം കളിക്കാരിലുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ വ്യക്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ് നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ധോണിയും സാക്ഷിയും വിമാനത്താവളത്തിന്റെ തറയില്‍ കിടന്നുറങ്ങുന്ന ഫോട്ടോയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ പോസ്റ്റ് ചെയ്തത്.

ചെപ്പോക്കില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന മത്സരത്തിന് ശേഷം വിമാനത്താവളത്തിലെത്തിയതായിരുന്നു ധോണിയും ടീം അംഗങ്ങളും. ഭാര്യ സാക്ഷിയും ധോണിക്കൊപ്പമുണ്ടായിരുന്നു. അടുത്ത മത്സരമായ ജയ്പൂരിലേക്കുള്ള ഫ്‌ളൈറ്റ് പുലര്‍ച്ചെയായതിനാലാണ് കളി കഴിഞ്ഞ് സംഘം നേരെ വിമാനത്താവളത്തിലെത്തിയത്.

https://www.instagram.com/p/BwD9VVXFdJt/?utm_source=ig_embed

“ഐ.പി.എല്ലിലെ മത്സരക്രമവുമായി പൊരുത്തപ്പെട്ടു പോകുകയും നിങ്ങളുടെ വിമാനം രാവിലെ ആകുകയും ചെയ്താല്‍ സംഭവിക്കുന്നത് ഇതായിരിക്കും” എന്ന കുറിപ്പാണ് ചിത്രത്തോടൊപ്പം ധോണി പങ്കുവെച്ചത്. ഐ.പി.എല്ലിലെ മത്സരസമയം കളിക്കാരെ പ്രയാസപ്പെടുത്തുവെന്നാണ് ധോണി ചൂണ്ടിക്കാണിക്കുന്നത്.

രാത്രി എട്ടു മണിക്ക് തുടങ്ങുന്ന മത്സരവും ശേഷം സമ്മാനദാനചടങ്ങും അവസാനിക്കുമ്പോഴേക്കും അര്‍ദ്ധരാത്രി കഴിഞ്ഞിട്ടുണ്ടാകും. പിന്നീട് ടീം ബസ്സില്‍ ഹോട്ടലില്‍ നിന്ന് വിമാനത്താവളത്തിലെത്തുമ്പോഴേക്കും പുലര്‍ച്ചെയാകും. ഇതിനിടയില്‍ വിമാനത്തിന്റെ സമയം രാവിലെയാണെങ്കിലാണ് ഈ പൊല്ലാപ്പുകള്‍.

Latest Stories

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്