എല്ലാത്തിനും കാരണം ഞാനാണ്. അങ്ങനെ ഒരിക്കലും ചെയ്യാൻ പാടില്ലായിരുന്നു, അതെല്ലാം എന്റെ പിഴവ് മൂലം സംഭവിച്ചത്, വെളിപ്പെടുത്തലുമായി ധോണി

താൻ ടെസ്റ്റ് ടീം ക്യാപ്റ്റനായിരുന്ന സമയത്ത് ഇന്ത്യൻ ടീം തുടർച്ചയായി തോൽവികൾ ഏറ്റുവാങ്ങിയ സമയത്തെ കുറിച്ച് പറഞ്ഞ് എംഎസ് ധോണി. 2011-2012 സീസണിൽ‌ വിദേശത്ത് നടന്ന പരമ്പരകളിൽ ധോണിക്ക് കീഴിൽ ഇന്ത്യൻ ടീമിന് വലിയ തിരിച്ചടിയാണുണ്ടായത്. ഏകദിന ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ ഇം​ഗ്ലണ്ടിൽ നടന്ന പരമ്പരയിൽ 0-4നാണ് ഇന്ത്യ അവരോട് പരാജയപ്പെട്ടത്. പിന്നീട് ഓസ്ട്രേലിയയോട് അവരുടെ നാട്ടിൽ വച്ച് 0-3നും ഇന്ത്യക്ക് പരമ്പര നഷ്ടമായി.

2011-2012 സീസണിൽ‌ ഏവേ മത്സരങ്ങളിൽ തന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ തുടർച്ചയായി തോറ്റതിന് കാരണം താൻ തന്നെയാണെന്ന് സ്വയം സമ്മതിക്കുകയാണ് ധോണി. “ഞാൻ എന്നെത്തന്നെ കുറ്റപ്പെടുത്തണം. ടീമിന്റെ നായകനാണ് ഞാൻ. പ്രധാന തെറ്റുകാരൻ ഞാനാണ്, കൂടുതൽ റൺസ് നേടാത്തത് ഉൾപ്പെടെ തീർച്ചയായും ഞാൻ എന്നെത്തന്നെ കുറ്റപ്പെടുത്തുന്നു. തന്ത്രങ്ങൾ കളിക്കളത്തിൽ നിങ്ങൾ ചെയ്യുന്ന ഒന്നാണ്, ഒരു മത്സരത്തിന്റെ ഫലം എല്ലാ കളിക്കാരുടെയും പ്രകടനത്തെയും ആശ്രയിച്ചിരിക്കുന്നു. ആത്യന്തികമായി പ്രകടനമാണ് പ്രധാനം”, ധോണി പറഞ്ഞു.

2014ൽ ആണ് ധോണി ടെസ്റ്റിൽ നിന്നും വിരമിച്ചത്. 90 ടെസ്റ്റ് മത്സരങ്ങളാണ് തന്റെ കരിയറിൽ താരം കളിച്ചിട്ടുളളത്. ഇത്രയും മത്സരങ്ങളിൽ നിന്നായി 4876 റൺസ് ധോണി നേടി. 38.09 ശരാശരിയിലും 59.11 സ്ട്രൈക്ക് റേറ്റിലുമാണ് ഈ നേട്ടം. വിക്കറ്റ് കീപ്പറെന്ന നിലയിൽ ടെസ്റ്റിൽ 294 പുറത്താക്കലുകളും ധോണിയുടെ പേരിലുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ എറ്റവും മികച്ച കീപ്പർമാരിൽ ഒരാളായും ധോണി അറിയപ്പെടുന്നു.

Latest Stories

തന്റെ ബയോപിക്കിൽ ആര് നായകനാവണമെന്ന് പറഞ്ഞ് സഞ്ജു; മോഹൻലാലിന്റെ ബോളിങ് കണ്ടിട്ടുണ്ട്, അദ്ദേഹം വേണ്ടെന്ന് പറഞ്ഞ് അശ്വിൻ

“ഇദ്ദേഹത്തെ പോലൊരു വിക്കറ്റ് കീപ്പർ ഇതുവരെ ജനിച്ചിട്ടില്ല”: ഇതിഹാസ താരത്തെ പ്രശംസിച്ച് അസ്ഹറുദ്ദീൻ, അത് ധോണിയല്ല!

വോട്ടുകൊള്ളയില്‍ തലസ്ഥാനത്തെ പോര്‍മുഖമാക്കി പ്രതിപക്ഷ പ്രതിഷേധം; ഭരണഘടന സംരക്ഷിക്കാനുള്ള ശ്രമമെന്ന് രാഹുല്‍ ഗാന്ധി; ഡല്‍ഹി പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം; പ്രതിപക്ഷ നേതാവിനെ അടക്കം അറസ്റ്റ് ചെയ്ത് നീക്കുന്നു

“ടീം മീറ്റിംഗുകളിൽ അവൻ ഉറക്കത്തിലായിരിക്കും, പക്ഷേ ടീമിനായി പ്രധാനപ്പെട്ട റൺസ് നേടും”; ആർആർ ബാറ്ററെ കുറിച്ച് സഞ്ജു സാംസൺ

'പ്രതിപക്ഷ നേതാവിന്റെ ഗൗരവമായ ആരോപണങ്ങൾക്ക് നേരെ കൊഞ്ഞനം കുത്തുന്ന ഇലക്ഷൻ കമ്മീഷനാണ് ഇന്ത്യയിൽ ഉള്ളത്'; രാഹുൽ ഗാന്ധിയുടെ വോട്ട്കൊള്ള വെളിപ്പെടുത്തലിൽ തോമസ് ഐസക്

ശ്വേതാ മേനോന്റെ പേരിലുളള കേസ് നിലനിൽക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ

ബലാത്സംഗ കേസ്; റാപ്പര്‍ വേടനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

'നിരൂപണത്തോട് അസഹിഷ്ണുതയുളളവർ സ്വന്തം സിനിമയുണ്ടാക്കി സ്വയം കണ്ടാൽ മതിയെന്നുവെക്കണം'; തുറന്നുപറഞ്ഞ് അശ്വന്ത് കോക്ക്

'സിന്ധു നദിയിൽ ഇന്ത്യ ഒരു അണക്കെട്ട് നിർമിച്ച് കഴിഞ്ഞാൽ 10 മിസൈൽ കൊണ്ട് അത് തകർക്കും'; ആണവ ഭീഷണി മുഴക്കി പാക്ക് സൈനിക മേധാവി

'രാഹുൽ ഗാന്ധിയുടെ 'വോട്ട് ചോരി'; തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് 300 പ്രതിപക്ഷ എംപിമാരുടെ മാർച്ച് ഇന്ന്