രാജകീയ തിരിച്ചുവരവിന് തയ്യാറെടുത്ത് എം എസ് ധോണി; ഇനി കളികൾ വേറെ ലെവൽ എന്ന് ആരാധകർ

ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകർക്ക് സന്തോഷ വാർത്ത. പരിക്കിൽ നിന്നും മുക്തി നേടി എം എസ് ധോണി തിരികെ കളിക്കളത്തിലേക്ക്. കാലിനേറ്റ പരിക്കിനെ തുടർന്ന് ഐപിഎൽ മത്സരങ്ങളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു ആരാധകരുടെ പ്രിയപ്പെട്ട തല. പരിക്കിനെ തുടർന്ന് രണ്ടാഴ്ച ഐപിഎൽ മത്സരങ്ങൾ ധോണിക്ക് നഷ്ടമാവുമെന്നും ചെന്നൈ സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ ചെന്നൈ ആരാധകർക്ക് ആശ്വാസമായി പരിശീലനത്തിനിറങ്ങിയിരിക്കുകയാണ് ധോണി.

ചെന്നൈയുടെ മുൻ നായകൻ എംഎസ് ധോണിയുടെ നെറ്റ്സിലെ ബാറ്റിം​ഗിന്റെ വീ‍ഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വീഡിയോയിൽ ധോണി പരിക്കിന്റെ യാതൊരു പ്രയാസവുമില്ലാതെ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യുന്നതും കൂറ്റൻ സിക്‌സറുകൾ പറത്തുന്നതും കാണാം.

ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ പരാജയപ്പെട്ടിരുന്നു. ധോണിയുടെ അഭാവം ടീമിൽ നന്നായി ബാധിച്ചു എന്നാണ് ആരാധകരുടെ വിലയിരുത്തൽ. ഇപ്പോഴിതാ ചെപ്പോക്കിലെ മത്സരത്തിന് മുന്നോടിയായി ധോണിയുടെ നെറ്റ്സിലെ പരിശീലനം ആരാധകരിൽ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ