ധോണിയുടെ നിര്‍ണായക പ്രഖ്യാപനം, ആവേശത്തേരിലേറി ക്രിക്കറ്റ് ലോകം

ഐപിഎല്‍ 12ാം സീസണ്‍ അവസാനിച്ചപ്പോള്‍ ചെന്നൈയും അവരുടെ നായകന്‍ എംഎസ് ധോണിയും ഒരിക്കല്‍ കൂടി ലോകത്തിന്റെ കൈയടി നേടി. ഐപിഎല്ലിന്റെ ഏറ്റവും മികച്ച നായകനാണ് എം എസ് ധോണിയെന്നാണ് ക്രിക്കറ്റ് ലോകം ധോണിയെ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്.

ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 10 സീസണുകളില്‍ നയിച്ച ധോണി എട്ടിലും ഫൈനലിലെത്തിച്ചു. മൂന്ന് കിരീടവും നേടിക്കൊടുത്തു. ഐപിഎല്‍ 12-ാം സീസണ്‍ അവസാനിച്ചപ്പോള്‍ ആരാധകര്‍ ഉയര്‍ത്തുന്ന ചോദ്യം ധോണി” അടുത്ത സീസണില്‍ ചെന്നൈയുടെ മഞ്ഞ ജഴ്സിയില്‍ കളിക്കുമോ എന്നാണ്.

മുംബൈയ്ക്കെതിരായ ഫൈനലിന് ശേഷം സൈമന്‍ ഡോളുമായി നടത്തിയ സംഭാഷണത്തില്‍ ധോണി ഈ വലിയ സംശയത്തിന് ഉത്തരം നല്‍കി. “അടുത്ത സീസണില്‍ ഉണ്ടാകുമെന്ന് കരുതുന്നു”. ധോണിയുടെ ഈ വാക്കുകള്‍ ചെന്നൈ ആരാധകരെ ആവേശത്തേരിലേറ്റിയിരിക്കുകയാണ്.

ടീമെന്ന നിലയില്‍ മികച്ച സീസണായിരുന്നു ഇത്. എന്നാല്‍ എങ്ങിനെയാണ് ഫൈനലില്‍ എത്തിയതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ സീസണുകളില്‍ കളിച്ച മികച്ച മത്സരങ്ങളുമായി താരതമ്യം ചെയ്യാന്‍ ഇത്തവണത്തെ പ്രകടനത്തെ ആവില്ല. മധ്യനിര വളരെ മോശമായിരുന്നു ധോണി പറഞ്ഞു. ഏകദിന ലോക കപ്പാണ് ഇനി മുന്നിലുള്ളതെന്നും മഹി വ്യക്തമാക്കി.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്