IPL 2025: മുംബൈ താരത്തെ ബാറ്റ് കൊണ്ട് തല്ലിയോടിച്ച് ധോണി, എംഎസ്ഡിക്ക് ഇതെന്ത് പറ്റിയെന്ന് ആരാധകര്‍, എന്നാലും തലേ എന്നോട് ഇത് വേണ്ടായിരുന്നു, വീഡിയോ

ഐപിഎലില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ്- ചെന്നൈ സൂപ്പര്‍ കിങ്‌സ് പോരാട്ടമാണ്. കഴിഞ്ഞ രണ്ട് കളിയില്‍ തുടര്‍ച്ചയായി വിജയിച്ച് അവസാന സ്ഥാനക്കാരെന്ന ചീത്തപേര് മുംബൈ ടീം മാറ്റിയിരുന്നു. ഹൈദരാബാദ്, ഡല്‍ഹി ടീമുകള്‍ക്കെതിരെയാണ് ഹാര്‍ദിക് പാണ്ഡ്യയുടെ ടീം വിജയിച്ചുകയറിയത്. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ജയിച്ചെങ്കിലും ചെന്നൈ ഇപ്പോഴും പോയിന്റ് ടേബിളില്‍ അവസാന സ്ഥാനക്കാരാണ്. പൊതുവേ ഐപിഎലിലെ എല്‍ക്ലാസിക്കോ എന്നാണ് ചെന്നൈ-മുംബൈ പോരാട്ടത്തെ ആരാധകര്‍ വിശേഷിപ്പിക്കാറുളളത്.

സിഎസ്‌കെയ്ക്കായി മുന്‍പ് കളിച്ചിട്ടുളള പേസ് ബോളര്‍ ദീപക് ചാഹര്‍ ഇത്തവണ മുംബൈ ഇന്ത്യന്‍സ് ടീമംഗമാണ്. പരിശീലനത്തിനിടെ ധോണിയും ദീപകും ഉള്‍പ്പെട്ട ഒരു രസകരമായ നിമിഷത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പരിശീലനത്തിനിടെ തന്നെ ചൊറിയാനായി വന്ന ചാഹറിനെ ബാറ്റെടുത്ത് ഓടിക്കുകയാണ് ധോണി. ഈ സീസണില്‍ മുന്‍പ് നടന്ന ചെന്നൈ മുംബൈ മത്സരത്തിനിടയിലും ഇവര്‍ തമ്മിലുളള ഒരു രസകരമായ നിമിഷമുണ്ടായിരുന്നു.

മത്സരശേഷം കളിക്കാര്‍ പരസ്പരം ഹസ്തദാനം നല്‍കുന്നതിനിടെ ധോണിയെ കളിയാക്കിയ ദീപകിനെ തിരിച്ച് ധോണി ബാറ്റ് എടുത്ത് തല്ലുന്നതാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്. ധോണിയുമായി വലിയ ആത്മബന്ധമുളള താരമാണ് ദീപക് ചാഹര്‍. ഇരുവരും ഒരുമിച്ചുളള സൗഹൃദ നിമിഷങ്ങള്‍ പലപ്പോഴും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കഴിഞ്ഞ ലേലത്തില്‍ 9.25 കോടിക്കാണ് ചാഹറിനെ മുംബൈ മാനേജ്‌മെന്റ് തങ്ങളുടെ ടീമില്‍ എത്തിച്ചത്. ഈ സീസണില്‍ മോശമല്ലാത്ത പ്രകടനമാണ് താരം മുംബൈക്കായി നടത്തിയിട്ടുളളത്.

Latest Stories

പ്രണയം നടിച്ച് 17 കാരിയെ പീഡനത്തിനിരയാക്കി; യുവാവ് അറസ്റ്റിൽ

'ഒരു സ്ത്രീ പീഡകന് നികുതിപ്പണമെടുത്ത് അവാർഡ് നൽകി ആദരിക്കുമ്പോൾ നിയമത്തെ പരിഹസിക്കുകയല്ലേ ചെയ്യുന്നത്'; ഫേസ്ബുക്ക് പോസ്റ്റുമായി ജോയ് മാത്യു

IND vs AUS: നാലാം ടി20യ്ക്കുള്ള ഇന്ത്യൻ പ്ലെയിം​ഗ് ഇലവനിൽ ഒരു മാറ്റത്തിന് സാധ്യത: സഞ്ജു മടങ്ങിയെത്തുമോ?

'പ്രണയബന്ധത്തിൽ നിന്നും പിന്മാറിയതിലെ പകയിൽ പത്തൊൻപതുകാരിയെ പെട്രോൾ ഒഴിച്ച് തീയിട്ട് കൊലപ്പെടുത്തിയ കേസ്'; പ്രതി കുറ്റക്കാരനെന്ന് കോടതി

"ഹർമൻപ്രീത് ക്യാപ്റ്റൻ സ്ഥാനം ‌ഒഴിയണം, അതാണ് അവളുടെയും ടീമിന്റെയും ഭാവിയ്ക്ക് നല്ലത്"; നിർദ്ദേശവുമായി മുൻ താരം

'കയ്യടി മാത്രമേയുള്ളൂ, പരാതികളില്ല'; വേടനെ പോലും ഞങ്ങള്‍ സ്വീകരിച്ചുവെന്ന് മന്ത്രി സജി ചെറിയാൻ

'മൂല്യമുള്ള സിനിമകൾ ഇല്ലായിരുന്നു'; ബാലതാരങ്ങൾക്ക് പുരസ്‌കാരം നിഷേധിച്ച സംഭവത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ

'മുന്നാറിൽ നടക്കുന്നത് ഗുണ്ടായിസം, വിനോദസഞ്ചാരിയായ യുവതിയോട് മോശമായി പെരുമാറിയ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കും'; മന്ത്രി കെ ബി ഗണേഷ് കുമാർ

'കുട്ടികളും ഈ സമൂഹത്തിന്റെ ഭാഗം, അവർക്കും അവസരം കിട്ടണം'; ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ ജൂറിക്കെതിരെ ബാലതാരം ദേവനന്ദ

പിഎം ശ്രീ പദ്ധതി മരവിപ്പിക്കൽ; കേരളം ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്തയക്കും, കത്തിന്റെ കരട് മുഖ്യമന്ത്രി പരിശോധിക്കും