എത്രയും പെട്ടെന്ന് ഇഞ്ച്വറി പ്രീമിയർ ലീഗ് എന്ന പേരിലേക്ക് മാറ്റുക , ഇപ്പോഴത്തെ സാഹചര്യത്തിന് അതാണ് നല്ലത്; പരിക്കിന്റെ പിടിയിൽ അടുത്ത താരവും

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പേരുമാറ്റി ഇഞ്ചുറി പ്രീമിയർ ലീഗ് എന്നാക്കിയാൽ നല്ലതായിരുന്നു. മികച്ച താരങ്ങൾ പലരും പരിക്കിന്റെ പിടിയിലായ സീസണിൽ ആ ലിസ്റ്റിലേക്ക് കൂടി വന്നിരിക്കുകയാണ് പഞ്ചാബിന്റെ ഭാനുക രാജപക്സെയാണ് താരം. ഇപ്പോൾ നടക്കുന്ന പഞ്ചാബ്- രാജാസ്ഥൻ മത്സരത്തിലാണ് താരത്തിന് പരിക്ക് പറ്റിയത്.

ഗുവാഹത്തിയിലെ ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ പഞ്ചാബ് കിംഗ്സ് ബാറ്റിംഗ് താരം ഭാനുക രാജപക്സെയ്ക്ക് പരിക്ക് പറ്റുക ആയിരുന്നു . ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ആദ്യം ബാറ്റ് ചെയ്യാൻ പഞ്ചാബിനോട് ആവശ്യപ്പെട്ടു . എന്തായാലും ശിഖര്‍ ധവാന്‍റെയും ഓപ്പണര്‍ പ്രഭ്‌സിമ്രാൻ സിംഗിന്‍റെയും തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സടിച്ചു. ശിഖർ ധവാൻ 86 റൺസ് നേടി ടീമിന്റെ ടോപ് സ്കോററായി.

പ്രഭ്‌സിമ്രാൻ സിംഗ് തുടക്കത്തിൽ അറ്റാക്ക് ചെയ്തപ്പോൾ ധവാൻ പ്രതിരോധ സമീപനമായിരുന്നു തുടക്കത്തിൽ . എന്നാൽ പ്രഭ്‌സിമ്രാനെ ഹോൾഡർ പുറത്താക്കിയപ്പോൾ ക്രീസിലെത്തിയത് രാജപക്‌സെ ആയിരുന്നു. ആദ്യ മത്സരത്തിൽ താരം മികച്ച പ്രകടനമാണ് താരം നടത്തിയത്. അതിനിടെ, ധവാൻ രവി അശ്വിന്റെ ഒരു പന്ത് നോൺ സ്‌ട്രൈക്കേഴ്‌സ് എൻഡിൽ നിന്ന രാജപക്‌സെയ്‌ക്ക് നേരെ അടിക്കുക ആയിരുന്നു .

രജപക്‌സെയെ ഉടൻ തന്നെ വേദനയോടെ പുളയുകയും അദ്ദേഹത്തെ ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടുപോവുകയും ആയിരുന്നു. താരത്തിന്റെ പരിക്ക് എത്രത്തോളം ഗുരുതരം ആണെന്ന വ്യക്തതയില്ല.

Latest Stories

പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്; പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

IPL 2024: ഈ താരങ്ങളോട് കടക്ക് പുറത്ത് പറയാൻ മുംബൈ ഇന്ത്യൻസ്, ലിസ്റ്റിൽ പ്രമുഖ താരങ്ങളും

'കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ട്'; പ്രജ്വൽ രേവണ്ണ കേസിൽ മൗനം വെടിഞ്ഞ് മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ

ഇത് ശരിക്കും ഗുരുവായൂര്‍ അല്ല, ഒറിജിനലിനെ വെല്ലുന്ന സെറ്റ്! രസകരമായ വീഡിയോ പുറത്ത്

നവവധുവിന് ആക്രമണം നേരിട്ട സംഭവം; പ്രതിയ്ക്ക് രക്ഷപ്പെടാനുള്ള സഹായം നല്‍കിയത് പൊലീസ് ഉദ്യോഗസ്ഥന്‍

കാനിലെ മലയാള സിനിമ; ആദ്യ പ്രദർശനത്തിനൊരുങ്ങി സുധി അന്നയുടെ 'പൊയ്യാമൊഴി'

ഐപിഎല്‍ 2025: രോഹിത് മുംബൈ വിടും, ഹാര്‍ദ്ദിക്കിനെ നായകസ്ഥാനത്തുനിന്ന് നീക്കും, നയിക്കാന്‍ അവരിലൊരാള്‍

ഇന്ത്യയില്‍ നിന്ന് ആയുധങ്ങളുമായി ഇസ്രായേലിലേക്ക് വന്ന കപ്പലിനെ തടഞ്ഞ് സ്‌പെയിന്‍; തുറമുഖത്ത് പ്രവേശനാനുമതി നല്‍കില്ലെന്ന് വിദേശകാര്യ മന്ത്രി; പ്രതിസന്ധി

എംഎസ് ധോണിയുടെ കാര്യത്തിൽ അതിനിർണായക അപ്ഡേറ്റ് നൽകി ആകാശ് ചോപ്ര, അവസാന മത്സരത്തിന് മുമ്പ് ആരാധകർക്ക് ഞെട്ടൽ

IPL 2024: അവര്‍ പ്ലേഓഫിന് യോഗ്യത നേടിയാല്‍ വേറെ ആരും കിരീടം മോഹിക്കേണ്ട; മുന്നറിയിപ്പ് നല്‍കി ഇര്‍ഫാന്‍ പത്താന്‍