മുഹമ്മദ് ഷമിയുടെ കണ്ടെത്തല്‍, എന്നാല്‍ ഈ താരത്തിന്‍റെ ഭാവി ദ്രാവിഡിന്‍റെ കൈയില്‍

മൊഹ്‌സിന്‍ ഖാന്‍, ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ കണ്ടെത്തല്‍. ഷമിയുടെ കീഴില്‍ ലോക്ക് ഡൗണ്‍ കാലത്തു പരിശീലനം നടത്തി മുംബൈ ഇന്ത്യന്‍സില്‍ നിന്നും മൊഹ്‌സിന് LSG യില്‍ എത്തി.കഴിഞ്ഞ IPL ല്‍ ഉംറാന്‍ മാലികിനെക്കാള്‍ ഏറ്റവും ഇംപാക്ട് ഉണ്ടാക്കിയ ബോളര്‍.

ആറില്‍ താഴെ എക്കണോമിയില്‍ 9 കളികളില്‍ നിന്നും 14 വിക്കറ്റുകള്‍. സെമിയില്‍ വരെ മിന്നും പ്രകടനം 3/20 മണിക്കൂറില്‍ 140 നു മുകളില്‍ വേഗത്തില്‍ മുഹമ്മദ് ആമിര്‍ ട്രെന്റ് ബോള്‍ട്ട് എന്നിവരെപോലെ വേരിയേഷനുകളോടെ ബൗള്‍ ചെയ്ത് ആദ്യ സ്‌പെല്ലിലും ഡെത്ത് ഓവറിലും ബാറ്റര്‍ക്ക് ഒരു അനൂകൂല്യവും നല്‍കാതെ ഡോട്ട് ബൗളുകളും വിക്കറ്റുകളും എടുക്കാന്‍ കഴിവുള്ളവന്‍. UP ക്കു വേണ്ടി ആഭ്യന്തര മത്സരങ്ങളില്‍ മിന്നും പ്രകടനം.

ഷമി തന്നെക്കാള്‍ മികച്ച ലൈനും ലെങ്തും അവന് ഉണ്ട് എന്ന് മുന്‍പ് പറഞ്ഞിരുന്നു. 2018 മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ ബെഞ്ചില്‍ ആയിരുന്നു. മൊഹ്സിന്റെ ലൈനും ലെങ്തും ബൗളിങ്ങിലെ കൃത്യതയും മനസിലാക്കിയ ഗംഭീര്‍ 5 മത്സരങ്ങള്‍ക്ക് ശേഷം മൊഹ്സിനു അവസരം നല്‍കി. മികച്ച പ്രകടനങ്ങളാണ് സെമി വരെ മൊഹ്‌സിന് നടത്തിയത്. എല്ലാ ബൗളര്‍മാരും സെമിയില്‍ അടി വാങ്ങിയപ്പോള്‍ 3/20 എന്ന മികച്ച ബൗളിംഗ് മൊഹ്‌സിന് പുറത്തെടുത്തു.

ഉത്തര്‍ പ്രദേശിലെ സിംബലില്‍ 1998 ല്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ മുല്‍ത്താന്റെ ഇളയ മകനായി ജനനം. പ്രാദേശിക ക്രിക്കറ്റിലൂടെ കുട്ടി കാലത്തു തന്നെ സഹോദരന്റെ പിന്തുണയോടെ ക്രിക്കറ്റ് ജീവിതം ആരംഭിച്ചു. ശേഷം 2017 വിജയ് ഹസാരെയില്‍ UPക് വേണ്ടി അരങ്ങേറ്റം നടത്തി 16 വിക്കറ്റുക നേടി. ആഭ്യന്തര ക്രിക്കറ്റിലും 6 ല്‍ താഴെയാണ് മൊഹ്സിന്റെ ഇക്കോണമി. 2018 മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായെങ്കിലും അവസരം ലഭിച്ചില്ല. കഴിഞ്ഞ സീസണില്‍ ബൗളര്‍മാരുടെ ദാരിദ്ര്യം മുംബൈയെ സീസണ്‍ തകര്‍ച്ചയിലേക്ക് നയിച്ചപ്പോള്‍ മുന്‍പ് സഹീര്‍ ഖാന്‍ ഒരിക്കലും മൊഹ്സിനെ ഉപയോഗിക്കാന്‍ തയ്യാറായില്ല.

സഹീര്‍ഖാന്‍ ആശിഷ് നെഹ്‌റ RP സിംഗ് ഇര്‍ഫാന്‍ പത്താന്‍ എന്നിവര്‍ക്ക് ശേഷം നല്ല ഒരു ഇടങ്കയ്യന്‍ ഫാസ്റ്റ് ബൗളറെ ഇന്ത്യക്ക് ലഭിച്ചിട്ടിലില്ല. ഏകദിനത്തില്‍ ഷമി ബുംമ്രക്കൊപ്പം ഇടങ്കയ്യനായ മൊഹ്സിനെ പരിഗണിച്ചാല്‍ വിജയം കാണും. പക്ഷേ പ്രസിദ് കൃഷ്ണ, സിറാജ്, താക്കൂര്‍ അടങ്ങിയ ഏകദിന സ്‌ക്വാഡില്‍ മുഹ്സിനെ പരീക്ഷിക്കണമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

T20 യില്‍ അര്ഷദീപും ഹര്‍ഷല്‍ പട്ടേലും ആവേഷ് ഖാനും സ്ഥാനമുറപ്പിച്ച അവസരത്തില്‍ മൊഹ്സിനെ ഭാവിയില്‍ കോച്ച് രാഹുല്‍ ദ്രാവിഡ് എങ്ങനെ ഉപയോഗിക്കുമെന്ന് ഇന്ത്യന്‍ ആരാധകര്‍ കാത്തിരിക്കുന്നു.

കടപ്പാട്: മലയാളി ക്രിക്കറ്റ്  സോണ്‍

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ