CT 2025: ചാമ്പ്യൻസ് ട്രോഫി ടീമിൽ എടുത്തില്ല, രോഹിത്തിന് മറുപടിയുമായി മുഹമ്മദ് സിറാജ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

കഴിഞ്ഞ 2-3 വർഷമായി ദേശീയ ടീമിലെ എല്ലാ ഫോർമാറ്റുകളിലും പ്രധാന പങ്കു വഹിക്കുന്ന ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനെ 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. സിറാജിന് പകരം അർഷ്ദീപ് സിംഗ്, ഹർഷിത് റാണ എന്നിവരെ ഉൾപ്പെടുത്താനുള്ള സെലക്ടർമാരുടെ തീരുമാനം, പ്രത്യേകിച്ച് ജസ്പ്രീത് ബുംറ പരിക്കിനെത്തുടർന്ന് പുറത്തായപ്പോൾ, സിറാജ് ഉണ്ടാകുമെന്നാണ് ഏവരും കരുതിയത് എങ്കിലും അദ്ദേഹത്തെ പുറത്തിരുത്തിയത് ഏവരെയും അമ്പരപ്പിച്ചു. എന്നിരുന്നാലും, സിറാജിന്റെ കാര്യത്തിൽ സെലക്ഷൻ കമ്മിറ്റിയുടെ നിലപാട് വിശദീകരിച്ച ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ, ഓൾഡ് ബോളിൽ സിറാജിന്റെ മൂർച്ഛകുറവ് കൊണ്ടാണ് അദ്ദേഹത്തെ ടീമിൽ എടുക്കാതിരുന്നത് എന്ന് പറഞ്ഞു. എന്തായാലും ക്യാപ്റ്റന്റെ വിശദീകരണം നിഷേധിച്ച സിറാജ് ഇപ്പോൾ രോഹിത്തിന് മറുപടി നൽകി രംഗത്ത് എത്തിയിരിക്കുകയാണ്.

“കഴിഞ്ഞ വർഷം ലോകത്തിലെ ഏറ്റവും വേഗതയേറിയ പത്ത് ബൗളർമാരിൽ പഴയ പന്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ വ്യക്തിയാണ് ഞാൻ. എന്റെ ഇക്കണോമി റേറ്റും കുറവാണ്. കണക്കുകൾ സ്വയം സംസാരിക്കുന്നു. പുതിയ പന്തിലും പഴയ പന്തിലും ഞാൻ മികച്ച പ്രകടനം കാഴ്ചവച്ചു,” 2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിന്റെ തുടക്കത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ സിറാജ് പറഞ്ഞു.

ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി ടീം പ്രഖ്യാപനത്തിന് മുമ്പ്, സിറാജ് മികച്ച ഫോമിലായിരുന്നില്ല. കഴിഞ്ഞ 6 മാസമായി പേസറുടെ ഫോമിൽ കാര്യമായ ഇടിവ് സംഭവിച്ചു. പക്ഷേ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു. എന്നിരുന്നാലും, ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി ടീമിനെ പ്രഖ്യാപിച്ചപ്പോൾ, പേസറെ ഒഴിവാക്കുകയല്ലാതെ ടീമിന് മറ്റ് മാർഗമില്ലെന്ന് രോഹിത് പറഞ്ഞു.

“പന്ത് പഴയത് ആകുമ്പോൾ സിറാജിന് മികവ് ഉളള. ഞങ്ങൾ അതിനെക്കുറിച്ച് ദീർഘമായി ചർച്ച ചെയ്തു, മൂന്ന് സീമർമാരെ മാത്രമേ ഞങ്ങൾ അവിടെ എടുക്കുന്നുള്ളൂ (CT),” സ്ക്വാഡ് പ്രഖ്യാപനത്തിനായി നടന്ന പത്രസമ്മേളനത്തിൽ രോഹിത് പറഞ്ഞിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ