INDIAN CRICKET: ഷമിയെ ഉള്‍പ്പെടുത്താത്ത താനൊക്കെ എവിടുത്തെ സെലക്ടറാടോ, അവനുണ്ടായിരുന്നെങ്കില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തേനെ, എന്നാലും ഈ ചതി ഭായിയോട് വേണ്ടായിരുന്നു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമില്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ഇടംലഭിച്ചിരുന്നില്ല. ഷമിയെ ഉള്‍പ്പെടുത്താതെ ജസ്പ്രീത് ബുംറയേയും മുഹമ്മദ് സിറാജിനെയുമാണ് പ്രധാന പേസര്‍മാരായി ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇവര്‍ക്ക് പുറമെ അര്‍ഷ്ദീപ് സിങ് ആദ്യമായി ടെസ്റ്റ് ടീമില്‍ ഇടംനേടി. പ്രസിദ്ധ് കൃഷ്ണയ്ക്കും ആകാശ് ദീപിനും വീണ്ടും ടെസ്റ്റ് ടീമിലേക്കുളള വിളിയെത്തി. ഫിറ്റ്‌നസ് വീണ്ടെടുത്തില്ല എന്ന കാരണം പറഞ്ഞാണ് ഷമിയെ സെലക്ടര്‍മാര്‍ ടീമില്‍ ഉള്‍പ്പെടുത്താത്തത്.

ഷമി ഇംഗ്ലണ്ട് പര്യടനത്തിന് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്തത് നിര്‍ഭാഗ്യകരമായി പോയെന്നാണ് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പറഞ്ഞത്. കഴിഞ്ഞ മൂന്ന് തവണ നടന്ന ഇംഗ്ലണ്ട് പര്യടനത്തിലും ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു ഷമി. 2014, 2018, 2021 വര്‍ഷങ്ങളിലാണ് ഷമി ഇംഗ്ലണ്ടിനെതിരെ കളിച്ചത്. 2018ല്‍ അഞ്ച് ടെസ്റ്റുകളില്‍ നിന്നായി 16 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.

മൊത്തത്തില്‍ 14 ടെസ്റ്റുകളാണ് ഷമി ഇംഗ്ലണ്ടില്‍ കളിച്ചിട്ടുളളത്. ഇത്രയും ടെസ്റ്റുകളില്‍ നിന്നായി 42 വിക്കറ്റുകളാണ് താരം നേടിയത്. 40.50 ആണ് ശരാശരി. 4/57 ആണ് മികച്ച ബോളിങ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഷമി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിട്ടില്ല. 2023ല്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലാണ് താരം ഒടുവില്‍ ഇന്ത്യക്കായി ടെസ്റ്റ് കളിച്ചത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ