ഷമിയെ എന്തിന് പുറത്താക്കി? ആഞ്ഞടിച്ച് ക്രിക്കറ്റ് ലോകം

ലോക കപ്പില്‍ ന്യൂസിലന്‍ഡിനെതിരായ സെമിഫൈനലില്‍ പേസര്‍ മുഹമ്മദ് ഷമിയെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തതിന് എതിരെ രൂക്ഷവിമര്‍ശനവുമായി ക്രിക്കറ്റ് ലോകം. മുന്‍ ഇന്ത്യന്‍ താരങ്ങളും ആരാധകരുമാണ് സോഷ്യല്‍ മീഡിയയിലൂടെ ഷമിയെ പുറത്തിരുത്താനുളള തീരുമാനത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

ഓള്‍ഡ് ട്രാഫോര്‍ഡിലെ ബൗളിംഗിന് അനുകൂലമായ പിച്ചില്‍ വിക്കറ്റുകള്‍ എളുപ്പത്തില്‍ സ്വന്തമാക്കുന്ന ഷമിയെ പുറത്തിരുത്തിയതാണ് മുന്‍ താരങ്ങളടക്കമുളളവരെ ഞെട്ടിച്ചത്. നാല് മത്സരങ്ങളില്‍ നിന്ന് ഒരു ഹാട്രിക്ക് ഉള്‍പ്പെടെ 14 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്.

ഭുവനേശ്വര്‍ കുമാറിന് പരിക്കേറ്റതിനെ തുടര്‍ന്ന് പ്ലെയിംഗ് ഇലവനിലെത്തിയ ഷമി ശ്രീലങ്കയ്ക്കെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും കളിച്ചിരുന്നില്ല. ഡെത്ത് ഓവറുകളില്‍ റണ്‍സ് വഴങ്ങുന്നതാണ് ഷമിയെ ഉള്‍പ്പെടുത്താത്തതിന് കാരണമെന്നും ഒരു കൂട്ടം ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ഇംഗ്ലണ്ടിനെതിരേ തന്റെ അവസാന മൂന്ന് ഓവറില്‍ ഷമി വഴങ്ങിയത് 44 റണ്‍സാണ്.

ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ഭുംറയും യുസ്വേന്ദ്ര ചാഹലുമാണ് ന്യൂസിലന്‍ഡിനെതിരേ ഇന്ത്യയുടെ ബൗളിംഗ് ആക്രമണം നടത്തുന്നത്. ഒപ്പം ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയും ഹാര്‍ദിക് പാണ്ഡ്യയുമുണ്ട്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍