KKR VS RR: പരിക്ക് മറച്ചുവച്ചും അവന്‍ ഇന്ന് കളിക്കുന്നു, ഇതാണ് ശരിക്കുമുളള ഡെഡിക്കേഷന്‍, സൂപ്പര്‍ താരത്തെ കുറിച്ച് വെളിപ്പെടുത്തി സഹതാരം

ഐപിഎലില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാന്‍ റോയല്‍സും ഏറ്റുമുട്ടുകയാണ്. തുടര്‍ തോല്‍വികളില്‍പ്പെട്ട് രാജസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്നും ആദ്യം തന്നെ പുറത്തായിരുന്നു. എന്നാല്‍ കൊല്‍ക്കത്തയ്ക്ക് ഇപ്പോഴും പ്ലേഓഫ് സാധ്യതകളുണ്ട്. പത്ത് കളികളില്‍ നിന്നും നാല് ജയവും അഞ്ച് തോല്‍വിയും ഉള്‍പ്പെടെ ഒമ്പത് പോയിന്റാണ് കൊല്‍ക്കത്തയ്ക്കുളളത്. അതേസമയം രാജസ്ഥാനെതിരെ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

പരിക്കുണ്ടെങ്കിലും നായകന്‍ രഹാനെ ഇന്നത്തെ മത്സരത്തില്‍ കളിക്കുന്നുണ്ട്. പരിക്ക് വച്ച് രഹാനെ കൊല്‍ക്കത്തയ്ക്ക് വേണ്ടി ഇറങ്ങുന്നതിനെ കുറിച്ച് സഹതാരം മോയിന്‍ അലി മനസുതുറന്നിരുന്നു. “ഇന്നത്തെ മത്സരത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്കറിയാം, ഇനിയുളള എല്ലാ കളികളും ജയിക്കണം. ഇന്നത്തേത് വലിയ കളിയാണ്. രാജസ്ഥാന്‍ വളരെ മികച്ച ടീമാണ്. അവര്‍ക്ക് ചില മികച്ച കളിക്കാരുമുണ്ട്. ഞങ്ങള്‍ അതിനായി കാത്തിരിക്കുകയാണ്.

അവന്‍ (രഹാനെ) മികച്ചവനാണ്, പരിക്കുണ്ടെങ്കിലും അവന്‍ ഇന്ന് ഞങ്ങള്‍ക്കായി ഇറങ്ങും, മോയിന്‍ അലി പറഞ്ഞു. കൊല്‍ക്കത്തയുടെ ഹോംഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ വച്ചാണ് ഇന്നത്തെ മത്സരം. ആദ്യ ബാറ്റിങ്ങില്‍ 14 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ മൂന്ന് വിക്കറ്റിന് 113 റണ്‍സ് എന്ന നിലയിലാണ് കൊല്‍ക്കത്ത. റഹ്‌മാനുളള ഗുര്‍ബാസ്, സുനില്‍ നരെയ്ന്‍, ക്യാപ്റ്റന്‍ രഹാനെ തുടങ്ങിയലവരുടെ വിക്കറ്റുകളാണ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ