മിച്ചൽ സ്റ്റാർക്കിന്റെ പ്രസിദ്ധമായ ഫസ്റ്റ് ബോൾ വിക്കറ്റുകൾ

അഡലൈഡിൽ നടക്കുന്ന ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ് മാച്ചിൽ മിച്ചൽ സ്റ്റാർക്കിൻ്റെ ഓപ്പണിംഗ് ഡെലിവറി, ഇന്ത്യൻ ഓപ്പണർ യശ്വസി ജയ്‌സ്വാളിനെ പുറത്താക്കി നാടകീയമായ ശൈലിയിൽ ഓസ്‌ട്രേലിയക്ക് ഒരു ടേൺ സ്ഥാപിച്ചു. ഈയൊരു വിക്കറ്റോടെ പെർത്ത് ടെസ്റ്റിലെ ചില നാടകീയ രംഗങ്ങൾ വീണ്ടും ആവർത്തിക്കുമെന്ന് ഉറപ്പിക്കാം. പെർത്ത് ടെസ്റ്റിലെ ഓസ്‌ട്രേലിയയുടെ ഇന്നിംഗ്‌സിൻ്റെ 30-ാം ഓവറിനിടെ ഹർഷിത്ത് റാണ ഷോർട്ട് പിച്ച് പന്തുകൾ എറിഞ്ഞു തുടങ്ങിയപ്പോൾ ബൗൾ ചെയ്ത് ക്രീസിലേക്ക് തിരികെ നടക്കുന്ന റാണയോട് സ്റ്റാർക്ക് പറഞ്ഞത്: “Harshith I bowl faster than you” എന്നാണ്. ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഫാസ്റ്റ് ബൗളർമാരിൽ ഒരാളായ സ്റ്റാർക്ക് ഇത് പറയുമ്പോൾ ആരായാലും ഒന്ന് പേടിക്കാൻ സാധ്യതയുണ്ട്.

എന്നാൽ രണ്ടാം ഇന്നിംഗ്‌സിൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ ഇരുപത്തിരണ്ടുകാരനായ യശ്വസി ജയ്‌സ്വാൾ ഒരു ബൗണ്ടറി അടിക്കുകയും ഒരു ബാക്ക്-ഓഫ്-ലെങ്ത് ഡെലിവറിയെ പ്രതിരോധിക്കുകയും ചെയ്തതിന് ശേഷം സ്റ്റാർക്കിനെ നോക്കി “it’s coming too slow” എന്ന് പരിഹസിച്ചു. ജയ്‌സ്വാളിന്റെ ആ മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കിയെങ്കിലും നേരത്തെ റാണയോട് സൂചിപ്പിച്ചത് പോലെ സ്റ്റാർക്കിന് നല്ല ഓർമ്മ ശക്തിയുണ്ടായിരുന്നു. ബോർഡർ ഗാവസ്‌കർ ട്രോഫിയുടെ രണ്ടാം ടെസ്റ്റിന്റെ ഫസ്റ്റ് ബോൾ ജയ്‌സ്വാളിന് പന്തെറിയുന്നത് ഇതേ മിച്ചൽ സ്റ്റാർക്ക് തന്നെ, തന്റെ ആദ്യ പന്തിൽ 140 സ്പീഡിൽ എറിഞ്ഞ പന്തിൽ ജയ്‌സ്വാൾ ഔട്ട്. ഒരു റിവ്യൂക്ക് പോലും നിൽക്കാത്ത ജയ്‌സ്വാൾ പവലിയനിലേക്ക് കയറി പോകുന്നു.

അവിടെ കൊണ്ട് നിർത്തിയില്ല സ്റ്റാർക്ക്, തന്റെ ബോളിന്റെ സ്പീഡിനെ സംശയിച്ച എല്ലാവരെയും ഒന്നന്നൊന്നായി സ്റ്റാർക്ക് വീഴ്ത്തി. ജയ്‌സ്വാളിന് പുറമെ കെഎൽ രാഹുലും സാക്ഷാൽ വിരാട് കോഹ്‌ലിയും മുതൽ നിതീഷ് റെഡ്‌ഡി, രവിചന്ദ്രൻ അശ്വിൻ, ഹർഷിത് റാണ വരെ സ്റ്റാർക്കിന്റെ വേട്ട തുടർന്നു. തൻ്റെ കരിയറിൽ ഇത് മൂന്നാം തവണയാണ് ഒരു ടെസ്റ്റ് മത്സരത്തിലെ ആദ്യ പന്തിൽ തന്നെ സ്റ്റാർക്ക് വിക്കറ്റ് നേടുന്നത്. ക്രിക്കറ്റ് ചരിത്രത്തിൽ മറ്റൊരു ബൗളർക്കും നേടാനാവാത്ത നേട്ടമാണ് വെസ്റ്റ് ഇൻഡീസ് ബൗളർ പെഡ്രോ കോളിൻസിനൊപ്പം ചേർന്ന് സ്റ്റാർക്ക് സ്വന്തമാക്കിയത്.

ലോക ക്രിക്കറ്റിലെ ഏറ്റവും പഴക്കം ചെന്ന ടെസ്റ്റ് സീരീസ് ആയ ആഷസിന്റെ 2021 എഡിഷനിൽ ബ്രിസ്ബണിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ട് ഓപ്പണർ റോറി ബേൺസിന്റെ ലെഗ് സ്റ്റംപ് സ്വിംഗിംഗ് യോർക്കർ എറിഞ്ഞ് സ്റ്റാർക്ക് തകർത്താണ് സ്റ്റാർക്കിന്റെ ഫസ്റ്റ് ബോൾ വിക്കറ്റ് നേട്ടത്തിൽ ഒന്ന്. 2016ൽ ഗാലെയിൽ നടന്ന ടെസ്റ്റിലെ ആദ്യ പന്തിൽ തന്നെ ദിമുത് കരുണരത്‌നെയെ മിഡ് വിക്കറ്റിൽ ക്യാച്ച് നൽകി പുറത്താക്കിയതാണ് അവശേഷിക്കുന്നത്. വെസ്റ്റ് ഇൻഡീസ് ബൗളർ പെഡ്രോ കോളിൻസിൻ്റെ നാഴികക്കല്ലിനു തുല്യമായ ഒരു ടെസ്റ്റിലെ ആദ്യ പന്തിൽ തന്നെ മൂന്ന് തവണ വിക്കറ്റ് സ്വന്തമാക്കുക എന്ന നേട്ടം സ്റ്റാർക്ക് 91 മത്സരത്തിൽ നിന്നാണ് നേടിയത്. എന്നാൽ വെറും 32 ടെസ്റ്റുകളിൽ നിന്നാണ് കോളിൻസ് ഈ നേട്ടം സ്വന്തമാക്കിയത്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്