'വിയർപ്പ് തുന്നിയിട്ട കുപ്പായം' - വയനാട്ടിൽ നിന്ന് ഇന്ത്യൻ ടീമിലേക്കുള്ള മിന്നു മണിയുടെ യാത്ര

നിശ്ചയദാർഢ്യവും ആത്മവിശ്വാസവുമാണ് തൻ്റെ വിജയത്തിൻ്റെ താക്കോലെന്ന് സീനിയർ ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി കളിച്ച ആദ്യ കേരള വനിത മിന്നു മണി പറഞ്ഞു. ബ്രിസ്‌ബണിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ രണ്ടാം മത്സരത്തിൽ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച 25-കാരി, തൻ്റെ ആദ്യകാല പോരാട്ടങ്ങളെക്കുറിച്ച് ബിസിസിഐ മാധ്യമങ്ങളോട് സംസാരിച്ചു.

‘കേരളത്തിലെ വയനാട് ജില്ലയിലെ ഒരു ചെറിയ വനപ്രദേശത്ത്’ നിന്നുള്ള ആളാണെന്ന് സ്വയം പരിചയപ്പെടുത്തിയ മിന്നു പറഞ്ഞു: “തനിക്ക് ദിവസേന നാല് ബസുകളിൽ കയറി മൂന്ന് മണിക്കൂർ യാത്ര ചെയ്ത് വേണം മാന്യമായ പരിശീലന ഗ്രൗണ്ടിൽ എത്താൻ. “എൻ്റെ മാതാപിതാക്കൾക്ക് ബസ് ചാർജ് താങ്ങാൻ കഴിയാത്തതിനാൽ ഞാൻ ഒരിക്കലും പരിശീലനത്തിന് പോയിട്ടില്ല. അത് ഒരു വെല്ലുവിളി നിറഞ്ഞ കാലഘട്ടമായിരുന്നു.” മിന്നു പറഞ്ഞു.

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് മിന്നു മണിയുടെ ക്രിക്കറ്റ് യാത്ര തുടങ്ങുന്നത്. ഒരു ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ അവളുടെ കഴിവ് കണ്ടെത്തി ജില്ലാ ടീമിലേക്ക് തിരഞ്ഞെടുക്കുന്നതിന് വഴിയൊരുക്കി. സംസ്ഥാന അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ അവളുടെ കരിയറിൽ ഒരു വഴിത്തിരിവുണ്ടായി. “ഞാൻ ഏഴ് വർഷം അക്കാദമിയിൽ ചെലവഴിച്ചു. എനിക്ക് രാവിലെയും വൈകുന്നേരവും പരിശീലനം ലഭിച്ചു. മറ്റ് സമയം ഞാൻ സ്കൂളിൽ പോയി.”

മികച്ച രീതിയിൽ ഓഫ് സ്പിൻ എറിയാനും, ഇടംകൈയ്യൻ ബാറ്റർ എന്നീ നിലയിലുള്ള അവളുടെ കഴിവുകൾ കൊണ്ട് മിന്നുവിന് സീനിയർ സ്റ്റേറ്റ് ടീമിലെത്താൻ എളുപ്പമായിരുന്നു. പക്ഷേ ദേശീയ ടീമിലെത്താൻ കൂടുതൽ ധൈര്യം ആവശ്യമായിരുന്നു. “കേരളത്തിനായി സീനിയർ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയപ്പോൾ രാജ്യത്തെ പ്രതിനിധാനം ചെയ്യുന്ന കേരളത്തിൽ നിന്നുള്ള ആദ്യ വനിതയാകണമെന്ന് ഞാൻ തീരുമാനിച്ചു.” മിന്നു പറഞ്ഞു.

കഴിഞ്ഞ ജൂലൈയിൽ ബംഗ്ലാദേശിനെതിരെയാണ് മിന്നു അന്താരാഷ്ട്ര ടി20 അരങ്ങേറ്റം കുറിച്ചത്. ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയിൽ നിന്ന് അവൾക്ക് ടി20 ഐ ക്യാപ്പ് ലഭിച്ചു. ഈ ആഴ്ച ആദ്യം അവളുടെ ഏകദിന ക്യാപ്പും ലഭിച്ചു. “എൻ്റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങളിൽ ഒരാൾ സ്മൃതി ഡിയാണ്. ഇപ്പോൾ ഞാൻ അവരുടെ മുന്നിൽ നിൽക്കുന്നു, തൊപ്പി വാങ്ങുന്നു. അത് എനിക്ക് വളരെ പ്രത്യേകതയുള്ളതായി തോന്നുന്നു.”

വനിതാ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെ പ്രതിനിധാനം ചെയ്തത് അവളുടെ കരിയറിലെ വഴിത്തിരിവായിരുന്നു. മത്സരത്തിൽ അവൾ മൂന്ന് വിക്കറ്റ് വീഴ്ത്തി. അവളുടെ യാത്രയിലേക്ക് തിരിഞ്ഞു നോക്കിക്കൊണ്ട് മിന്നു പറഞ്ഞു: “നിങ്ങൾ എന്തെങ്കിലും ശക്തമായി ആഗ്രഹിക്കുന്നുവെങ്കിൽ, വെല്ലുവിളികളൊന്നും നിങ്ങളെ ബാധിക്കില്ല, നിശ്ചയദാർഢ്യവും ആത്മവിശ്വാസവുമാണ് പ്രധാനം.”

Latest Stories

'രാഹുൽ മാങ്കൂട്ടത്തിൽ ഏകാധിപതിയെപ്പോലെ പെരുമാറുന്നു', യൂത്ത് കോൺഗ്രസ് ഇടുക്കി നേതൃസംഗമത്തിൽ സംസ്ഥാന അധ്യക്ഷനെതിരെ വിമർശനം

ബജ്രംഗ് ദൾ പോലുള്ള സാമൂഹ്യ വിരുദ്ധരാണ് ഛത്തീസ്ഗഡിൽ പൊലീസ് സ്റ്റേഷൻ ഭരിക്കുന്നത്, ഭരണഘടന പശു തിന്നുന്ന ഗതികേടിലാണ് രാജ്യം, തുറന്നടിച്ച് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ്

ഉപഭോക്താക്കൾക്ക് 12.62% വരെ മികച്ച നേട്ടം ലഭിക്കുന്നു, ഐസിഎൽ ഫിൻകോർപിന്റെ പുതിയ എൻസിഡി ഇഷ്യൂ ജൂലൈ 31 മുതൽ

ഇന്ത്യയ്ക്ക് മേൽ 25% തീരുവയും പിഴയും ചുമത്തി ട്രംപിന്റെ പ്രഖ്യാപനം; ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

'അമ്മ' തെരഞ്ഞെടുപ്പ്: സംഘടനയുടെ തലപ്പത്തേക്ക് സ്ത്രീകൾ വരട്ടെന്ന് സലിം കുമാർ, അത് സമൂഹത്തിനുള്ള നല്ല സന്ദേശമാകുമെന്നും നടൻ

'കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവം മൗലിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം'; വിമർശിച്ച് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍

ആ സൂപ്പർതാരമില്ലെങ്കിൽ എൽസിയു പൂർണമാകില്ല, സംവിധായകൻ ലോകേഷ് കനകരാജിന്റെ വാക്കുകൾ ചർച്ചയാക്കി സോഷ്യൽ മീഡിയ

'ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മലയാളി കേന്ദ്ര മന്ത്രിമാർ പുലർത്തുന്ന മൗനം അപകടകരവും ദുഃഖകരവും'; കേരളത്തിൽ ബിജെപി നേതാക്കൾ മുഖംമൂടി അണിഞ്ഞിരിക്കുന്നു; മന്ത്രി വി ശിവൻകുട്ടി

കൊവിഡ് കാലത്ത് ജീവൻ പോലും നോക്കാതെ കഷ്ടപ്പെട്ടുണ്ടാക്കിയ ചിത്രമായിരുന്നു അത്, സൂര്യ സിനിമയ്ക്ക് സംഭവിച്ചത് പറഞ്ഞ് സംവിധായകൻ

എല്ലാം ചാറ്റ്ജിപിടിയോട് പറയുന്നവരാണോ? സൂക്ഷിക്കുക..