വിരമിക്കലിനെ കുറിച്ച് ടെയ്‌ലര്‍, ഞെട്ടിത്തരിച്ച് ക്രിക്കറ്റ് ലോകം

2019ലെ ലോക കപ്പില്‍ ജയിച്ചിരുന്നെങ്കില്‍ താന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമായിരുന്നെന്ന് ന്യൂസിലന്‍ഡ് സീനിയര്‍ ബാറ്റ്‌സ്മാന്‍ റോസ് ടെയ്‌ലര്‍. രണ്ട് വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ടില്‍ തന്നെ മറ്റൊരു ഐ.സി.സി ടൂര്‍ണമെന്റ് ഫൈനലിന് ഇറങ്ങാന്‍ തയാറെടുക്കവേയാണ് ടെയ്‌ലറുടെ ഈ വെളിപ്പെടുത്തല്‍.

” ലോര്‍ഡ്‌സിലെ ലോക കപ്പ് ഫൈനലിലെ തോല്‍വി ഏറെ നിരാശാജനകമായിരുന്നു. അന്ന് ഞങ്ങള്‍ വിജയിച്ചിരുന്നെങ്കില്‍ ഞാന്‍ വിരമിക്കുമായിരുന്നു. ഞാന്‍ അത് ചെയ്യാത്തതില്‍ എനിക്ക് സന്തോഷമുണ്ട്. കാരണം ഇന്നും ഞാന്‍ ഇവിടെയുണ്ട്” ടെയ്‌ലര്‍ പറഞ്ഞു. 2019 ലെ ലോക കപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടിരുന്നു.

ന്യൂസിലന്‍ഡിനായി 442 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച താരമാണ് 37 കാരനായ ടെയ്‌ലര്‍. 18,000 ന് മേല്‍ റണ്‍സും താരം ന്യൂസിലന്‍ഡ് ജേഴ്‌സിയില്‍ നേടിയിട്ടുണ്ട്. ഏകദിനത്തില്‍ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തും ടെയ്‌ലര്‍ ഉണ്ട്.

ഈ മാസം 18 പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ നേരിടാനുള്ള ഒരുക്കത്തിലാണ് ടെയ്‌ലര്‍. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് മത്സരം.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്