Ipl

ചെന്നൈ സൂപ്പർ താരത്തിൽ ഒരാളെ പുകഴ്ത്തിയും മറ്റൊരാളെ ഇകഴ്ത്തിയും മൈക്കിൾ വോൺ

ഇന്ത്യൻ പ്രീമിയർ ലീഗിൽ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മോശം സീസണിലൂടെയാണ് ചെന്നൈ സൂപ്പർ കിങ്‌സ് കടന്നുപോകുന്നത്. 7 ൽ ആറ് മത്സരങ്ങളും തോറ്റ ടീമിന്റെ നില പരുങ്ങലിൽ ആയിട്ടുണ്ട്. താരങ്ങളുടെ സ്ഥിരത ഇല്ലായ്മയും ജഡേജയുടെ ക്യാപ്റ്റൻസിയുമാണ് തോൽവിക്ക് കാരണമായി പറയുന്നത്. സമ്മർദ്ദത്തിലായ ജഡേജക്ക് തന്ത്രങ്ങൾ ഒന്നും മെനയാൻ സാധിക്കുന്നില്ല എന്ന് ആരാധകർ പറയുന്നു. ഇപ്പോഴിതാ താരത്തിന്റെ ക്യാപ്റ്റൻസിയെക്കുറിച്ചും ധോണിയെക്കുറിച്ചും അഭിപ്രായം പറഞ്ഞിരിക്കുകയാണ് മൈക്കിൾ വോൺ.

” ഒരു പുതിയ ക്യാപ്റ്റനെന്ന നിലയിൽ, നിങ്ങൾ കഠിനമേറിയ ഗെയിമുകൾ ജയിക്കാൻ ഇഷ്ടപെടുന്നു . സത്യസന്ധമായി, ഇത് ഒരു കഠിന ഗെയിമായിരുന്നില്ല, എന്നിട്ടും അവർ തോറ്റു . ചെന്നൈക്ക് 10 അല്ലെങ്കിൽ 15 റൺസിന് എളുപ്പത്തിൽ ജയിക്കണമായിരുന്നു, ഇപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ. എം.എസ്.ധോനി ഇത്തരത്തിൽ പല മത്സരങ്ങളും തോറ്റതായി ഞാൻ ഓർക്കുന്നില്ല. എം‌എസിന്റെ ടീം ഒരു ടൈറ്റ് ഗെയിം തോൽക്കുന്നത് നിങ്ങൾ ഒരിക്കലും കണ്ടിട്ടില്ല, മാത്രമല്ല അത് ടൈറ്റാകാൻ പോലും അനുവദിക്കുമായിരുന്നില്ല.”

പുതിയ നായകനെക്കുറിച്ച് ചോദിച്ചപ്പോൾ ” ജഡേജ സമ്മർദ്ദത്തിലാണ്. ഒരു പുതിയ നായകന് ടീം ജയിക്കണം എന്നുണ്ട്. താരത്തിൽ അതൊന്നും കാണുന്നില്ല. തീരുമാനങ്ങൾ എടുക്കാൻ പറ്റുന്നില്ല.”

ഇനിയുള്ള എല്ലാ മത്സരങ്ങളിലും മികച്ച വിജയം നേടിയാൽ മാത്രമേ ചെന്നൈക്ക് മുന്നോട്ടുള്ള യാത്ര സുഖം ആവുകയുള്ളൂ.

Latest Stories

സിംഗപൂർ യാത്ര വെട്ടിച്ചുരുക്കി, മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ

ആ താരത്തെ ഞങ്ങളുടെ നാട്ടിൽ നല്ല അത്ര നല്ല കാരണത്താൽ അല്ല അറിയപ്പെടുന്നത്, അവൻ തെറ്റായ രീതിയിൽ മാത്രം പ്രിയപ്പെട്ടവൻ: ഗൗതം ഗംഭീർ

പ്രജ്വൽ രേവണ്ണ വിദേശത്ത് നിന്ന് ഇന്ന് തിരിച്ചെത്തും; വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുക്കും

മമ്മൂട്ടി ഇന്നും മുഹമ്മദ് കുട്ടിയാവുന്നത് വിദ്വേഷ പ്രചാരകരുടെ മനസിലെ വെറുപ്പില്‍ നിന്നുമാണ്, വിഷമേല്‍ക്കാതെ അദ്ദേഹത്തെ പൊതിഞ്ഞുപിടിക്കേണ്ടത് കേരളമാണ്: കെസി വേണുഗോപാല്‍

പാല്‍ വില്‍പ്പനയില്‍ റെക്കോര്‍ഡിട്ട് കര്‍ണാടക; ഒറ്റദിവസം വിറ്റത് 51 ലക്ഷം ലിറ്റര്‍ പാല്‍; 16.5 ലക്ഷം ലിറ്റര്‍ തൈര്; ചൂട് വിപണി പിടിച്ചടക്കി 'നന്ദിനി' ബ്രാന്‍ഡ്

T20 WORLDCUP 2024: ലോകകപ്പിന് മുമ്പുതന്നെ ഇന്ത്യക്ക് വന്നവന് തിരിച്ചടി, ഇത് വമ്പൻ പണിയാകാൻ സാധ്യത

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് സുപ്രീം കോടതി; ഉടന്‍ വിട്ടയ്ക്കണമെന്ന് ഉത്തരവ്; കേന്ദ്രത്തിന്റെ ഡല്‍ഹി പൊലീസിന്റെ യുഎപിഎ കണ്ടെത്തല്‍ അസാധു

സുദേവ് നായരുടെ പ്രകടനം തന്നെക്കാള്‍ നല്ലതാണെന്ന ടൊവിനോയുടെ തോന്നല്‍ സിനിമയെ ബാധിച്ചു, 2 ലക്ഷം മാത്രമാണ് പ്രതിഫലം നല്‍കിയത്; 'വഴക്കി'ല്‍ വീണ്ടും വെളിപ്പെടുത്തലുമായി സനല്‍കുമാര്‍

'ബിജെപിക്ക് 400 സീറ്റുകൾ ലഭിച്ചാൽ ഗ്യാൻവാപി മസ്ജിദിന്റെ സ്ഥാനത്തും മഥുരയിലും ക്ഷേത്രം പണിയും'; അസം മുഖ്യമന്ത്രി

സഞ്ജുവിന് മുകളിൽ പന്ത് വരണം ലോകകപ്പ് ടീമിൽ, അതിന് രണ്ട് കാരണങ്ങൾ ഉണ്ട്; അവകാശവാദവുമായി ഗൗതം ഗംഭീർ