IPL 2025: സച്ചിന്റെ റെക്കോഡ് അവന്‍ മറികടക്കും, ഇന്ത്യന്‍ ക്രിക്കറ്റില്‍ ആ ഒരു ദിനം ഉടന്‍ സംഭവിക്കും, തുറന്നുപറഞ്ഞ് മൈക്കല്‍ വോണ്‍

രാജസ്ഥാന്‍ റോയല്‍സിന്റെ പുതിയ സൂപ്പര്‍താരം വൈഭവ് സൂര്യവന്‍ഷി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഒരു റെക്കോഡ് ഉടന്‍ മറികടക്കുമെന്ന് പ്രവചിച്ച് മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണ്‍. 16ാം വയസിലാണ് സച്ചിന്‍ ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയത്. ഈ റെക്കോഡ് ഉടന്‍ തന്നെ 14കാരനായ വൈഭവ് മറികടക്കുമെന്നാണ് മൈക്കല്‍ വോണിന്റെ പ്രവചനം. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 35 ബോളില്‍ സെഞ്ച്വറി അടിച്ച് ഞെട്ടിച്ച വൈഭവ് സൂര്യവന്‍ഷി ഐപിഎല്‍ അരങ്ങേറ്റം കുറിക്കുന്ന എറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് നേരത്തെ സ്വന്തമാക്കിയിരുന്നു.

അന്ന് തന്നെ ഇന്ത്യയുടെ ഭാവിതാരമായി വൈഭവ് മാറുമെന്ന് പലരും പ്രശംസിച്ചു. ഇപ്പോഴിതാ വൈഭവ് സൂര്യവന്‍ഷി ഇന്ത്യയ്ക്കായി ഉടന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറുമെന്ന് പറയുകയാണ് മൈക്കല്‍ വോണ്‍. “വൈഭവിന് നിങ്ങള്‍ കുറച്ചുസമയം നല്‍കണം. തിരക്കുകൂട്ടരുത്. അവനെ കളിക്കാന്‍ അനുവദിക്കുക. ഐപിഎല്‍ കളിക്കുകയെന്നത് തന്നെ സമ്മര്‍ദ്ദമാണ്, കുറച്ചുനാള്‍ അവനെ കളി ആസ്വദിക്കാന്‍ അനുവദിക്കുക. വൈഭവ് ഇന്ത്യയ്ക്കു വേണ്ടി കളിക്കുന്നത് നമ്മളെല്ലാവരും കാണാന്‍ പോകുകയാണ്.

അദ്ദേഹത്തിന് അപ്പോള്‍ 14, 15, 16 വയസ്സ് പ്രായമുണ്ടാകുമോ എന്നത് മാത്രമാണ് പ്രധാനം. ഇന്ത്യയ്ക്കു വേണ്ടി ഉടന്‍ കളിച്ച് വൈഭവ് സച്ചിന്റെ റെക്കോര്‍ഡ് മറികടക്കുമെന്ന് എനിക്ക് തോന്നുന്നു. പക്ഷേ ഞാന്‍ അദ്ദേഹത്തെ തിരക്കുകൂട്ടില്ല, മൈക്കല്‍ വോണ്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ലേലത്തില്‍ 1.10 കോടിക്കായിരുന്നു വൈഭവിനെ രാജസ്ഥാന്‍ റോയല്‍സ് ടീമിലെടുത്തത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ