പന്ത് കാണിച്ചത് ശരിയായില്ല, എന്റെ പ്രതീക്ഷകളെല്ലാം അവൻ ഇല്ലാതാക്കി, ഞങ്ങളെല്ലാം കരുതിയത്..., തുറന്നടിച്ച് മുൻ ക്രിക്കറ്റർ

ഇം​ഗ്ലണ്ടിനെതിരെ രണ്ടാം ഇന്നിങ്സിലും സെഞ്ച്വറി നേടിയ റിഷഭ് പന്ത് ഇത്തവണ തന്റെ സെലിബ്രേഷൻ നടത്താത്തതിൽ പ്രതികരണവുമായി മുൻ ഇം​ഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. ആദ്യ ഇന്നിങ്സിൽ 134 റൺസ് നേടിയ പന്ത് രണ്ടാം ഇന്നിങ്സിൽ 118 റൺസാണെടുത്തത്. സെഞ്ച്വറി നേടിയ കെഎൽ രാഹുലും റിഷഭ് പന്തും ചേർന്നാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് മികച്ച ലീഡ് സമ്മാനിച്ചത്. 371 റൺസ് വിജയലക്ഷ്യമാണ് ഇം​ഗ്ലണ്ടിന് മുന്നിൽ ഇന്ത്യ ഉയർത്തിയത്. രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി നേടിയ ശേഷം പന്ത് സെലിബ്രേഷൻ നടത്താതിരുന്നതിൽ തനിക്ക് നിരാശയുണ്ടെന്നാണ് മൈക്കൽ വോൺ പറഞ്ഞത്.

മത്സരത്തിനിടെ സുനിൽ ​ഗവാസ്കറിനോടാണ് വോൺ മനസുതുറന്നത്. “ആ ആഘോഷം എന്താണെന്ന് വിശദീകരിക്കാമോ? അതെന്താണെന്ന് നിങ്ങൾക്കറിയാമോ? ഞാനും ആ ഫ്ലിപ്പിനായി കാത്തിരിക്കുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ പന്ത് അത് ചെയ്യാതിരുന്നപ്പോൾ ഞാൻ നിരാശനായി. റിഷഭിനെ അറിയാവുന്നതിനാൽ, അദ്ദേഹം എപ്പോഴും തന്റെ ആഘോഷങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്നാണ് ഞാൻ കരുതുന്നത്”, മൈക്കൽ വോൺ പറഞ്ഞു.

ഇം​ഗ്ലണ്ടിൽ വച്ചുളള തന്റെ നാലാം സെഞ്ച്വറി കൂടിയാണ് റിഷഭ് പന്ത് ഇന്നലെ നേടിയത്. 140 പന്തിൽ 15 ഫോറും മൂന്ന് സിക്സും ഉൾപ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിങ്സ്. അമ്പത് റൺസ് വരെ കരുതലോടെ കളിച്ച താരം പിന്നീടങ്ങോട്ട് കത്തിക്കയറുകയായിരുന്നു. സെഞ്ച്വറി നേടിയപ്പോൾ സുനിൽ ​ഗവാസ്കർ ഉൾപ്പെടെ സെലിബ്രേഷൻ നടത്താൻ പന്തിനോട് ആവശ്യപ്പെട്ടെങ്കിലും അത് പിന്നീട് ചെയ്യാമെന്ന് പറഞ്ഞ് താരം നിരസിക്കുകയായിരുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ