MI VS GT: എടാ പിള്ളേരെ, എന്നെ തടയാൻ നിങ്ങളെ കൊണ്ടൊന്നും പറ്റൂല; ഗുജറാത്തിനെതിരെ വെടിക്കെട്ട് പ്രകടനവുമായി രോഹിത് ശർമ്മ

ഐപിഎലിൽ എലിമിനേറ്റർ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ വെടിക്കെട്ട് പ്രകടനവുമായി രോഹിത് ശർമ്മ. 50 പന്തുകളിൽ നിന്നായി 9 ഫോറും 6 സിക്സുമായി 81 റൺസാണ് താരം നേടിയത്. തുടക്കം മുതൽ അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനത്തിലൂടെ മികച്ച തുടക്കമാണ് ശർമ്മ ടീമിന് നൽകിയത്.

ഇത്തവണ മുംബൈക്കായി ഓപണിംഗിൽ ആദ്യമായി ഇറങ്ങിയ ജോണി ബേർസ്റ്റോയും വെടിക്കെട്ട് പ്രകടനം നടത്തി. താരം 22 പന്തുകളിൽ നിന്നായി 4 ഫോറും 3 സിക്‌സും അടക്കം 47 റൺസാണ് നേടിയത്. കൂടാതെ ഈ സീസണിലെ മുംബൈ ടോപ് സ്‌കോറർ സൂര്യകുമാർ യാദവ് 20 പന്തിൽ 1 ഫോറും 3 സിക്‌സും അടക്കം 33 റൺസും നേടി. പിന്നീട് വന്ന തിലക്ക് വർമ്മ 11 പന്തിൽ 3 സിക്സ് അടക്കം 25 റൺസ് നേടി.

ഇന്നത്തെ മത്സരത്തിൽ ഇരുടീമുകൾക്കും വിജയം അനിവാര്യമാണ്. പ്ലെഓഫിൽ കേറുന്ന മുംബൈയെ ഭയക്കണം എന്ന് ആരാധകർ പറയുന്നത് വെറുതെയല്ല എന്ന് അവർ വെടിക്കെട്ട് ബാറ്റിംഗിലൂടെ വീണ്ടും തെളിയിച്ചു. ഗുജറാത്തിനായി ബോളിങ്ങിൽ സായി കിഷോർ രണ്ട് വിക്കറ്റുകളും മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ എന്നിവർ ഓരോ വിക്കറ്റുകളും നേടി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ