മെസിയും നെയ്മറും നേര്‍ക്കുനേര്‍; അങ്ക തിയതിയും കുറിച്ചു

സമകാലിക ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളായ അര്‍ജന്റീനയുടെ ലയണ്‍ മെസിയും ബ്രസീലിന്റെ നെയ്മറും കളത്തിന് പുറത്ത് അടുത്ത സുഹൃത്തുക്കളാണ്. കളിക്കളത്തില്‍ ഇരുവരും വാശിയേറിയ പോരാളികളും. ഫുട്‌ബോള്‍ പ്രേമികളെ ത്രസിപ്പിക്കാന്‍ മെസിയും നെയ്മറും ഒരിക്കല്‍ക്കൂടി നേര്‍ക്കുനേര്‍ വരുന്നു. ലോക കപ്പ് ഫുട്‌ബോള്‍ ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടിലാണ് മെസിയും നെയ്മറും പോരടിക്കുന്നത്. ഫ്രഞ്ച് ക്ലബ് പിഎസ്ജിയില്‍ ഒരുമിച്ചു കളിക്കുന്ന മെസിയും നെയ്മറും മുഖാമുഖം നില്‍ക്കുന്ന നാളിന് കാത്തിരിക്കുകയാണ് ആരാധകവൃന്ദം.

സെപ്റ്റംബര്‍ 5നാണ് ലോകകപ്പ് ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടിലെ ബ്രസീല്‍-അര്‍ജന്റീന പോരാട്ടം. മത്സരത്തിനുള്ള അര്‍ജന്റീന ടീമില്‍ മെസി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീലും അര്‍ജന്റീനയുമാണ് ഏറ്റുമുട്ടിയത്. അന്ന് വിജയം അര്‍ജന്റീനയ്‌ക്കൊപ്പം നിന്നു. അന്താരാഷ്ട്ര കിരീടമെന്ന മെസിയുടെ സ്വപ്‌നവും അതോടെ പൂവണിഞ്ഞു.

ബ്രസീല്‍ ടീമിനെ ചാമ്പ്യന്‍മാരാക്കാന്‍ സാധിക്കാത്തതിന്റെ നിരാശയിലാണ് നെയ്മര്‍ അന്ന് കളംവിട്ടത്. അതിനു നെയ്മര്‍ പകരംവീട്ടുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ലോക കപ്പ് ഫുട്‌ബോള്‍ ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ 18 പോയിന്റുമായി ബ്രസീലാണ് ഒന്നാമത്. 12 പോയിന്റുള്ള അര്‍ജന്റീന രണ്ടാമതുണ്ട്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം