സഞ്ജുവിന് അവസരം കിട്ടാത്തതിൽ ഇനി മലയാളികൾ കരയരുത്, ബിസിസിഐ പേജുകളിൽ അയാൾക്കായി മുറവിളി കൂട്ടുന്നവരുടെ ആത്മാർത്ഥത പോലും അയാൾക്ക് ഇല്ല

സാംസണിനെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാനുള്ള സാദ്ധ്യത കുറവാണെന്ന് ഇന്ത്യൻ മുൻ സെലക്ടർ ശരൺദീപ് സിംഗ് പറഞ്ഞത് ഓർമയില്ലേ . മുമ്പ് കിട്ടിയ അവസരങ്ങളിൽ സഞ്ജുവിന് മികച്ച പ്രകടനം നടത്താൻ സാധിച്ചില്ലെന്നും ഐപിഎൽ കിരീട നേട്ടത്തേക്കാൾ വ്യക്തിഗത പ്രകടനമാണ് ടീം സെലക്ഷനിൽ പ്രധാനമെന്നും ശരൺദീപ് ഇന്ത്യൻ പ്രീമിയർ ലീഗ് കാലത്ത് പറഞ്ഞു. അന്ന് അദ്ദേഹത്തെ സഞ്ജുവിനെ കുറ്റം പറഞ്ഞതിന്റെ പേരിൽ പലരും ട്രോളിയിരുന്നു. പക്ഷെ ഒന്ന് ആലോചിച്ച് നോക്കിയാൽ അദ്ദേഹം പറഞ്ഞത് ശരിയല്ലേ?

സഞ്ജു സാംസണെ സംബന്ധിച്ച് മികച്ച ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ ഒന്നും ആയിരുന്നില്ല കഴിഞ്ഞത്. വ്യക്തിഗത മികവിലും നായക മികവിലും കാര്യമായ ഒന്നും ചെയ്യാൻ താരത്തിനായില്ല. പക്ഷെ അയാളുടെ മികവിൽ ടീം മാനേജ്മെന്റ് കാണിച്ച പ്രത്യാശയാണ് അയാളെ ടീമിന്റെ ലോകകപ്പ് പാക്കേജിൽ നിർത്തിയത്. ഏകദിനത്തിൽ ഈ കാലഘട്ടത്തിൽ എല്ലാം മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള സഞ്ജു ടി 20 യിൽ നിരാശപെടുത്തുന്നത് പതിവായിരുന്നു. എങ്കിലും ഋഷഭ് പന്ത് എന്ന ബിഗ് ഹിറ്റർ ഇല്ലാത്തതിനാൽ സഞ്ജുവിനെ പരിഗണിക്കാതെ ടീമിന് തരമില്ലായിരുന്നു.

മറ്റ് പല താരങ്ങളെ അപേക്ഷിച്ച് സഞ്ജുവിന് കിട്ടുന്ന അവസരങ്ങൾ വളരെ കുറവാണ് എന്നത് സത്യം തന്നെയാണ്. പക്ഷേ നിലവിലെ ഇന്ത്യൻ ടീമിലെ ഒരു പ്രത്യേക സാഹചര്യത്തിൽ ഒരുപാട് യുവതാരങ്ങൾ അവസരം കാത്തിരിക്കുമ്പോൾ കൂടുതൽ അവസരങ്ങൾ തന്നാൽ മാത്രമേ ഞാൻ നല്ല പ്രകടനം കാഴ്ചവെച്ചു കാണിക്കൂ എന്നൊന്നും വാശി പിടിക്കാൻ പറ്റുന്ന സാഹചര്യം ഇപ്പൊൾ ഇല്ല. സഞ്ജു തിളങ്ങും വരെ അവസരം കൊടുക്കാം എന്ന് ഇന്ത്യൻ ടീമും ചിന്തിക്കില്ല. ജിതേഷ് ശർമ്മ ഉൾപ്പടെ ഉള്ളവർ അവസരം കാത്തിരിക്കുമ്പോൾ മോശം പ്രടനമാണ് നടത്തുന്നത് എങ്കിൽ സഞ്ജുവിന് ഇനി അവസരം കിട്ടില്ല എന്നത് ഉറപ്പിക്കാം.

ആദ്യ 2 ടി 20 മത്സരങ്ങളിലും ഇന്ത്യ തകർച്ചയിൽ നിൽക്കുന്ന സമയത്താണ് സഞ്ജു വരുന്നത്. മാന്യമായ സംഭാവന പോലും നൽകാൻ താരത്തിന് ആയില്ല. തന്നെ ഇത്രയും നാളും പുറത്താക്കി പറ്റിച്ച ആളുകളോട് പക വീട്ടാനുള്ള നല്ല അവസരമാണ് സഞ്ജു തുലച്ചത്. അമിതമായ ആത്മവിശ്വാസമാണ് സഞ്ജുവിനെ ഈ രണ്ട് മത്സരങ്ങളിലും സഞ്ജുവിനെ നശിപ്പിച്ചത്. അദ്ദേഹത്തെ പുറത്താക്കാൻ കൂടുതൽ ഹോം വർക്കുകൾ ചെയ്യേണ്ടത് ഇല്ല, മണ്ടത്തരം അത് സഞ്ജുവായിട്ട് കാണിക്കും എന്നതാണ് ഇപ്പോഴുള്ള അവസ്ഥ. പെട്ടെന്ന് ക്രീസിൽ എത്തി തിരിച്ചുപോയിട്ട് ആവശ്യം ഉള്ള പോലെയാണ് സഞ്ജു വന്ന ഉടനെ ആവേശം കാണിക്കുന്നത്. ഇതുകൊണ്ടൊക്കെ ദോഷം സഞ്ജുവിന് മാത്രമാണ്.

റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടുള്ള ട്രാക്കിൽ നോക്കി കളിക്കണം എന്ന് സഞ്ജുവിന് അറിയാം. എന്നിട്ടും അയാൾക്ക് പാളി. വല്ലപ്പോഴുമാണ് അവസരം കിട്ടുന്നത്, അതിൽ ഒന്നും ചെയ്യാനാകാതെ മടങ്ങുമ്പോൾ അയാൾ വിഷമിപ്പിക്കുന്നത് അയാൾക്ക് വേണ്ടി ബിസിസിഐ പേജുകളിൽ മുറവിളി കൂട്ടുന്ന ആരാധകരെ കൂടിയാണ്.

Latest Stories

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി

 എഴുത്തിലാണെങ്കിലും ടെക്നിക്കലിയാണെങ്കിലും ഒരു ഫിലിംമേക്കറെന്ന നിലയിലും നടനെന്ന നിലയിലും ഞാൻ ഹൈ പെഡസ്റ്റലിൽ പ്ലേസ് ചെയ്യുന്ന സിനിമയാണ് 'ഗോഡ്ഫാദർ': പൃഥ്വിരാജ്