ഞാനത് ആഗ്രഹിച്ചിരുന്നു, ധോണിയോടെങ്കിലും സെലക്ടര്‍മാര്‍ അത് ചെയ്യണം: സെവാഗ്

വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കല്‍ ചര്‍ച്ചകളില്‍ ഇടപെട്ട് മുന്‍ ഇന്ത്യന്‍ താരം വിരേന്ദ്ര സെവഗ്. ധോണി എപ്പോള്‍ വിരമിക്കണമെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹം ആണെന്നും സെലക്ടര്‍മാര്‍ തങ്ങളുടെ പദ്ധതികളില്‍ ധോണി ഉണ്ടോ ഇല്ലയോ എന്ന് ധോണിയെ അറിയിക്കണമെന്നും സെവാഗ് പറയുന്നു.

തന്റെ വിരമിക്കല്‍ സമയത്ത് ഇന്ത്യന്‍ സെലക്ടര്‍മാര്‍ തന്നോട് ഇക്കാര്യം ചോദിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നതായും സെവാഗ് കൂട്ടിച്ചേര്‍ത്തു.

“ധോണി എപ്പോ വിരമിക്കണമെന്ന് ധോണിക്ക് തീരുമാനിക്കാം. സെലക്ടര്‍മാരുടെ ചുമതല ധോണിയോട് ഇനിയുളള മത്സരങ്ങള്‍ക്ക് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ധോണിയെ പരിഗണിക്കില്ലെന്ന് അറിയിക്കുക എന്നതാണ് എന്നോടും ഇതുപോലെ സെലക്ടര്‍ ചോദിക്കണമെന്ന് ആഗ്രഹിച്ചിരുന്നു” സെവാഗ് പറഞ്ഞു.

ലോകകപ്പില്‍ ധോണിയുടെ മോശം പ്രകടനമാണ് ധോണി വിരമിക്കണമെന്ന മുറവിളി ഉയരാന്‍ കാരണം. മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറടക്കമുളള താരങ്ങള്‍ ധോണി മാറിനില്‍ക്കണമെന്ന് ആവശ്യമുയര്‍ത്തിയിരുന്നു.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ