ഐപിഎൽ 2025 ൽ ഇന്നലെ നടന്ന മത്സരത്തിൽ വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസ് പേസർ ജസ്പ്രീത് ബുംറയ്‌ക്കെതിരെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ സ്പിന്നർ രവി ബിഷ്‌ണോയി ഒരു കൂറ്റൻ സിക്‌സ് അടിച്ച് ഏവരെയും ഞെട്ടിച്ചു. 216 റൺസ് എന്ന വിജയലക്ഷ്യം പിന്തുടരുന്ന എൽഎസ്‌ജിക്ക് ആ സമയം 8 വിക്കറ്റുകൾ നഷ്ടമായിരുന്നു. അവസാന മൂന്ന് ഓവറുകളിൽ നിന്ന് 68 റൺസ് കൂടി വേണ്ടതിനാൽ തന്നെ ലക്നൗ തോൽവി ഉറപ്പിച്ചിരുന്നു . 18-ാം ഓവർ എറിയാൻ ബുംറ എത്തി. അതിനകം നാല് വിക്കറ്റുകൾ സ്വന്തം പേരിലാക്കിയ ബുംറ അഞ്ച് വിക്കറ്റ് നേട്ടം കൊയ്യാനുള്ള സ്റാമ്ത്തിൽ ആയിരുന്നു.
18-ാം ഓവറിലെ അവസാന പന്തിൽ രവി ബിഷ്‌ണോയി ഒരു കൂറ്റൻ സിക്‌സ് ഓവർ ലോങ് ഓണിലൂടെ അടിച്ചു. ഈ സിക്‌സ് കളിയിൽ വലിയ വ്യത്യാസമൊന്നും വരുത്തിയില്ലെങ്കിലും, എംഐയുടെ ഏറ്റവും മികച്ച ബൗളറെ പരമാവധി സ്‌കോർ ചെയ്ത ശേഷം ബിഷ്‌ണോയി അത് വലിയ രീതിയിൽ ആഘോഷിച്ചു. ലോകകപ്പ് കിട്ടുന്ന സമയത്ത് ഒകെ താരങ്ങൾ ആഘോഷിക്കുന്ന രീതിയിലാണ് താരം സന്തോഷിച്ചത്. ഡഗൗട്ടിൽ നിന്ന് ബിഷ്‌ണോയിയെ നോക്കി എൽഎസ്‌ജി ക്യാപ്റ്റൻ ഋഷഭ് പന്തും സഹതാരങ്ങളും ചിരിക്കുന്നതും കാണാം ആയിരുന്നു.
തന്റെ ഇന്ത്യൻ പ്രീമിയർ ലീഗ് കരിയർ മൊത്തത്തിൽ നോക്കിയാൽ ബിഷ്‌ണോയി നേടുന്ന രണ്ടാമത്തെ സിക്സ് മാത്രം ആയിരുന്നു ഇത്.
അതേസമയം ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സിന് 54 റൺസ് തോൽവിയെറ്റ് വാങ്ങി. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിൽ ആതിഥേയർ ഉയർത്തിയ 216 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ലക്‌നൗ 20 ഓവറിൽ 161ന് എല്ലാവരും പുറത്തായി. ജസ്പ്രിത് ബുമ്ര നാല് വിക്കറ്റ് വീഴ്ത്തി. ട്രന്റ് ബോൾട്ടിന് മൂന്ന് വിക്കറ്റും വീഴ്ത്തി. വിൽ ജാക്‌സ് രണ്ട് പേരെ പുറത്താക്കി. 22 പന്തിൽ 35 റൺസെടുത്ത ആയുഷ് ബദോനിയാണ് ലക്‌നൗവിന്റെ ടോപ് സ്‌കോറർ.