LSG UPDATES: ഇതിലും വൃത്തികെട്ട ആഘോഷം നടത്തുന്ന ഇന്ത്യൻ താരങ്ങൾക്ക് ശിക്ഷയും ഇല്ല മുന്നറിയിപ്പും ഇല്ല, ദിഗ്‌വേഷ് രതിയോട് ബിസിസിഐ കാണിക്കുന്നത് ചതി; താരത്തിനായി വാദിച്ച് മുൻ മുൻ താരം

ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (എൽഎസ്ജി) സ്പിന്നർ ദിഗ്‌വേഷ് രതിയോട് ബിസിസിഐ വളരെ പരുഷമായി പെരുമാറുന്നുവെന്ന് മുൻ ന്യൂസിലൻഡ് ക്രിക്കറ്റ് താരം സൈമൺ ഡൗൾ പറഞ്ഞു. രതി വിക്കറ്റ് നേട്ടത്തിന് പിന്നാലെ നടത്തുന്ന നോട്ട്ബുക്ക് ആഘോഷത്തിന് ഇതിനകം ബിസിസിഐ രണ്ട് തവണ പിഴ ചുമത്തിയിട്ടുണ്ട്. ഇന്നലെ ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ (കെകെആർ) നടന്ന മത്സരത്തിനിടെ ബിസിസിഐയുടെ ഭാഗത്ത് നിന്നുള്ള പിഴ ശിക്ഷ ഒഴിവാക്കാൻ താരം തന്റെ ആഘോഷ രീതിയുടെ മറ്റൊരു രീതിയാണ് അവതരിപ്പിച്ചത്.

ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പഞ്ചാബ് കിംഗ്‌സിനോട് (പിബികെഎസ്) എൽഎസ്ജി തോറ്റ മത്സരത്തിൽ ശ്രദ്ധ നേടിയത് ദിഗ്‌വേഷ് ആയിരുന്നു. തന്റെ ആഭ്യന്തര സഹതാരം പ്രിയാൻഷ് ആര്യയെ പുറത്താക്കിയതിന് ശേഷം ദിഗ്‌വേഷ് രതി ആദ്യ നോട്ടുബുക്ക് ആഘോഷം നടത്തിയത്. ശേഷം അടുത്ത മത്സരത്തിൽ മുംബൈയുടെ നമൻ ധീറിന്റെ വിക്കറ്റ് നേടിയതിനുശേഷവും അദ്ദേഹം അതേ പ്രവൃത്തി ആവർത്തിച്ചു. രണ്ട് തവണയും താരത്തിന് പിഴ ശിക്ഷ കിട്ടി.

എന്തായാലും ഇന്ത്യൻ സീനിയർ കളിക്കാർ കളിക്കളത്തിൽ ചെയുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളിൽ നിന്ന് രക്ഷപ്പെടുമ്പോൾ ദിഗ്വേശ് രതിയെ ശിക്ഷിക്കുന്നത് കഠിനമാണെന്ന് സൈമൺ ഡൗൾ അഭിപ്രായപ്പെട്ടു.

“ആഘോഷങ്ങൾ എനിക്ക് വളരെ ഇഷ്ടമാണ്, അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഞാൻ കരുതുന്നു. ഇന്ത്യൻ സീനിയർ കളിക്കാർ വളരെ മോശമായ രീതിയിൽ ആഘോഷം നടത്തുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവരെ ഒന്നും ശിക്ഷിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഒരു യുവതാരം നോട്ടുബുക്ക് ആഘോഷം നടത്തിയപ്പോൾ മാത്രമാണ് ചിലർക്ക് ബുദ്ധിമുട്ട്.”

സീസണിൽ മൂന്നാം തവണയും ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ദിഗ്വേശ് രതിക്ക് സസ്പെൻഷൻ കിട്ടാൻ വരെ സാധ്യതയുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ