അഭിഷേകിന്റെ ക്യാച്ച് കളയുന്നത് അപകടമാണ്, അതിലൂടെ തോൽവിയും ഉറപ്പാണ്: റിയാൻ പരാഗ്

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി സൺ റൈസേഴ്‌സ് ഹൈദരാബാദ്. രാജസ്ഥാൻ റോയൽസ് മുന്നോട്ടുവെച്ച 229 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ 9 പന്തുകൾ ബാക്കിനിൽക്കെ ഹൈദരാബാദ് മറികടന്നു. രാജസ്ഥനായി വൈഭവ് സൂര്യവൻഷിയുടെ സെഞ്ചുറി പാഴായി.

ഹൈദരാബാദിനായി ഇഷാൻ കിഷൻ 57 റൺസും അഭിഷേക് ശർമ 74 റൺസും നേടി. നിതീഷ് കുമാർ 36 റൺസ് നേടിയപ്പോൾ ഹെൻഡ്രിച് ക്ലാസ ൻ 29 റൺസും നേടി. നേരത്തെ വൈഭവിന്റെ വെടിക്കെട്ട് സെഞ്ച്വറിയിലാണ് രാജസ്ഥാൻ 228 റൺസ് നേടിയത്. 37 പന്തിൽ 12 സിക്‌സറും അഞ്ച് ഫോറുകളും അടക്കം 103 റൺസ് നേടിയാണ് താരം മടങ്ങിയത്. 36 പന്തിലായിരുന്നു സെഞ്ച്വറി. ധ്രുവ് ജുറൽ 51 റൺസും ഡൊണോവൻ ഫെരേര 33 റൺസും നേടി. ഇപ്പോഴിതാ മത്സരം തോറ്റ കാരണം എന്താണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് രാജസ്ഥാൻ നായകൻ റിയാൻ പരാഗ്.

“എനിക്ക് തോന്നുന്നു ഞങ്ങൾ ആവിഷ്കരിച്ച പദ്ധതികൾ എല്ലാം നടപ്പിലായി. പക്ഷെ മത്സരത്തിൽ ഒരുപാട് ക്യാച്ചുകൾ പാഴാക്കി. അഭിഷേക് ശർമ്മയെ പോലെയുള്ള താരത്തിന്റെയൊക്കെ ക്യാച്ചുകൾ കളയാൻ പാടില്ലായിരുന്നു. അദ്ദേഹത്തിന് രണ്ടാം അവസരം കൊടുക്കുന്നത് വലിയ മണ്ടത്തരമാണ്. ഫീൽഡിങ്ങിൽ ഞങ്ങൾക്ക് മികച്ച പ്രകടനം നടത്താമായിരുന്നു” പരാഗ് പറഞ്ഞു.

Latest Stories

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി