Ipl

ഒതുക്കിയവര്‍ കാണുക, ഇത് സാഹയുടെ പ്രതികാരം

Suresh Varieth

1.90 കോടിക്ക് വൃദ്ധിമാന്‍ സാഹയെ തങ്ങളുടെ പാളയത്തിലെത്തിക്കുമ്പോള്‍ മാത്യു വേഡിനു ബാക്ക് അപ്പ് ആയി ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്നു മാത്രമേ ഗുജറാത്ത് ടൈറ്റന്‍സ് കരുതിക്കാണുള്ളൂ. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നു പോലും പുറത്തായ, 38 വയസ്സായ, സ്റ്റേറ്റ് ടീമിന് കളിക്കാന്‍ വിസമ്മതിച്ച, 1 കോടി അടിസ്ഥാന വിലയിട്ട ഒരാളെ കൂടിയ വിലക്ക് വിളിച്ചപ്പോഴും അധികമൊന്നും ഗുജറാത്ത് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

ഫോമിലല്ലാത്ത മാത്യു വേഡിനു പകരം അഞ്ചു മത്സരങ്ങള്‍ക്കു ശേഷം ഓപ്പണറായി ഇറങ്ങിയ സാഹ, പക്ഷേ സര്‍വരെയും തന്റെ വിസ്‌ഫോടന ബാറ്റിങ്ങിലൂടെ അമ്പരപ്പിക്കുകയാണ്. സണ്‍റൈസേഴ്‌സിനെതിരേ 38 പന്തില്‍ 68 റണ്‍സ് നേടിയ അദ്ദേഹം ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരെ 40 പന്തില്‍ ഒരു ക്ലാസിക്കല്‍ രീതിയില്‍ 55 റണ്‍സും നേടി. അവസാന ഓവറില്‍ മുംബൈ 5 റണ്‍സിനു വിജയിച്ചില്ലായിരുന്നെങ്കില്‍ ഈ ഐപിഎല്ലിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് പാടി പുകഴ്ത്തിയേനെ.

ഫെബ്രുവരിയില്‍ രഞ്ജി ട്രോഫി തുടങ്ങിയതിനു പിന്നാലെ സാഹയുടെ ചില വെളിപ്പെടുത്തലുകള്‍ വിവാദമായിരുന്നു. കഴിഞ്ഞ നവംബറില്‍ ന്യൂസിലാന്റിനെതിരെ മികച്ചൊരു അര്‍ദ്ധ സെഞ്ചുറി നേടിയതിനു പിന്നാലെ കോച്ച് രാഹുല്‍ ദ്രാവിഡ് വിരമിക്കാന്‍ സൂചിപ്പിച്ചതും, ടീമില്‍ ഉണ്ടാവുമെന്ന് വാട്‌സപ്പിലൂടെ ഉറപ്പു നല്‍കിയ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഇക്കാര്യത്തില്‍ മൗനം പാലിച്ചതും സാഹ പുറത്തു പറഞ്ഞത് വിവാദമായിരുന്നു.

പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകന്‍ ബോറിയ മജൂന്ദാര്‍ ഒരു അഭിമുഖത്തിനായി തന്നെ ഭീഷണിപ്പെടുത്തിയതും സാഹ ആരോപിച്ചു. ആരോപണം അന്വേഷിച്ച ബിസിസിഐ, മജൂംദാര്‍ തങ്ങളുടെ സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കുന്നത് രണ്ടു വര്‍ഷത്തേക്ക് നിരോധിച്ചു. ദേശീയ ടീമിലേക്ക് തന്നെ പരിഗണിക്കുന്നില്ല എന്നതിനാല്‍ രഞ്ജി ട്രോഫി ടീമിലേക്ക് തന്നെ പരിഗണിക്കേണ്ടെന് അദ്ദേഹം പറഞ്ഞിരുന്നു. പരിക്കും മറ്റു പ്രശ്‌നങ്ങളും കാരണം ടെസ്റ്റ് മറ്റീരിയല്‍ മാത്രമായി ഒതുങ്ങേണ്ടി വന്ന സാഹയുടെ രണ്ടാമിന്നിങ്ങ്‌സ് ആയിരിക്കാം ഈ ഐപിഎല്‍.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക