പാക് ക്രിക്കറ്റ് ടീമിനെ പിന്തുണച്ചു; ഗോവയില്‍ കടക്കാരനെക്കൊണ്ട് പരസ്യമായി മാപ്പു പറയിപ്പിച്ച് 'ഭാരത് മാതാ കീ ജയ്' വിളിപ്പിച്ചു

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനു പിന്തുണ പ്രഖ്യാപിച്ചയാളെക്കൊണ്ട് ജനക്കൂട്ടം പരസ്യമായി മാപ്പു പറയിച്ചു. ഗോവയിലെ കലന്‍ഗൂട്ടിലാണ് സംഭവം. ഇവിടെ കട നടത്തുന്ന ഒരാള്‍ പാക് ടീമിനെ പിന്തുണയ്ക്കുന്നുവെന്നു പറയുന്ന വീഡിയോ ഒരു ട്രാവല്‍ വ്േളാഗര്‍ അടുത്തിടെ പങ്കുവെച്ചിരുന്നു. ഇത് വൈറലായതോടെയാണ് ഒരു സംഘം ആളുകള്‍ കടിയിലെത്തി അയാളെ കൊണ്ട് മാപ്പ് പറയിപ്പിച്ചത്.

മുട്ടുകുത്തി ഈ രാജ്യത്തെ ജനങ്ങളോടു മാപ്പു ചോദിക്കാന്‍ ആള്‍ക്കൂട്ടം കടക്കാരനോടു ആവശ്യപ്പെട്ടു. ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് അയാള്‍ മുട്ടുകുത്തി കൈകള്‍ ചെവിയില്‍ ചേര്‍ത്തുപിടിച്ച് മാപ്പു ചോദിച്ചു. തുടര്‍ന്ന് ‘ഭാരത് മാതാ കീ ജയ്’ എന്ന് ഉറക്കെ വിളിക്കാന്‍ ആള്‍ക്കൂട്ടം ഇയാളെ നിര്‍ബന്ധിക്കുന്നതും പുറത്തുവന്ന വീഡിയോയിലുണ്ട്.

‘ഇതു പൂര്‍ണമായും കലന്‍ഗൂട്ട് ഗ്രാമമാണ്. മതത്തിന്റെ പേരില്‍ ഈ രാജ്യത്തെ വിഭജിക്കരുത്’ എന്ന് ഒരു പ്രതിഷേധക്കാരന്‍ കടക്കാരനോടു പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. സംഭവത്തെക്കുറിച്ച് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

പാകിസ്ഥാന്‍ ന്യൂസീലന്‍ഡ് ക്രിക്കറ്റ് പരമ്പര നടക്കുന്ന സമയത്താണ് വ്‌ളോഗര്‍ കടക്കാരനുമൊത്ത് വീഡിയോ ചിത്രീകരിച്ചത്. ‘താങ്കള്‍ ന്യൂസീലന്‍ഡിനെയാണോ പിന്തുണയ്ക്കുന്നത്’ എന്നും വ്േളാഗര്‍ ചോദിച്ചപ്പോള്‍ തന്റെ പിന്തുണ പാകിസ്ഥാനാണെന്ന് ഇയാള്‍ മറുപടി നല്‍കിയത്. ഒപ്പം മതപരമായ പരാമര്‍ശവും നടത്തി. ഇതാണ് ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ