മുംബൈ ക്രിക്കറ്റ് താരം ആത്മഹത്യ ചെയ്തു

മുംബൈ ക്രിക്കറ്റ് താരം കരണ്‍ തിവാരി (27)യെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ വസതിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ക്രിക്കറ്റ് കരിയറില്‍ എങ്ങും എത്താനാകാതെ പോയതിന്റെ നിരാശയില്‍ താരം ദുഃഖിതനായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ആത്മഹത്യാകുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല.

ടീമിലേക്ക് സെലക്ഷന്‍ ലഭിക്കാത്തതില്‍ നിരാശനാണെന്നും, ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായും രാജസ്ഥാനിലുള്ള സുഹൃത്തിനെ വിളിച്ച് കരണ്‍ പറഞ്ഞിരുന്നു. ഈ സുഹൃത്ത് വിളിച്ച് പറഞ്ഞതനുസരിച്ച് വീട്ടുകാര്‍ മുറിയുടെ വാതില്‍ തകര്‍ത്ത് അകത്തു കടന്നെങ്കിലും അപ്പോഴേക്കും കരണ്‍ മരിച്ചിരുന്നു.

മുംബൈ രഞ്ജി ടീമിനായി രണ്ടു വര്‍ഷത്തിലധികമായി നെറ്റ്‌സില്‍ സ്ഥിരമായി പന്തെറിഞ്ഞു വരികയായിരുന്നു കരണ്‍. കഴിഞ്ഞ വര്‍ഷം വിവിധ ഐ.പി.എല്‍ ടീമുകള്‍ക്കായും മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നെറ്റ്‌സില്‍ പന്തെറിഞ്ഞിരുന്നു.

മുംബൈയിലെ ഏതെങ്കിലും ഒരു ക്ലബ്ബില്‍ കരണിനെയും ഉള്‍പ്പെടുത്തുന്നതിന് ശ്രമങ്ങള്‍ നടത്തി വരികയായിരുന്നുവെന്ന് മുംബൈ സീനിയര്‍ ടീം പരിശീലകന്‍ വിനായക് സാമന്ത് പ്രതികരിച്ചു.

Latest Stories

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..