സഞ്ജുവിനെതിരെ ലോബി?, ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സഞ്ജു അക്കാര്യം ചെയ്യണം; തുറന്നുപറഞ്ഞ് ബാല്യകാല കോച്ച്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മയുടെ ഒളിക്യാമറ വീഡിയോ പുറത്തു വന്നതിനു പിന്നാലെ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിന് നേരെ നേരിട്ടുകൊണ്ടിരിക്കുന്ന അവഗണനയെ കുറിച്ചുള്ള ചര്‍ച്ച വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് സഞ്ജുവിന്റെ ബാല്യകാല കോച്ച് ബിജു ജോര്‍ജ്.

സഞ്ജു സാംസണിന്റെ അന്താരാഷ്ട്ര കരിയറുമായി ബന്ധപ്പെട്ട പല തരത്തിലുള്ള വാര്‍ത്തകളും നമുക്കു കാണാം. സഞ്ജുവിനെതിരേ ലോബിയുണ്ടോ? സഞ്ജു ബിസിസിഐയുടെ ഗസ്റ്റാണോ എന്നു തുടങ്ങി പലതും ചര്‍ച്ചാ വിഷയമാണ്. പക്ഷെ എന്റെ അഭിപ്രായം സഞ്ജു ഇന്ത്യന്‍ ടീമില്‍ ലഭിക്കുന്ന അവസരങ്ങളെല്ലാം ഇരുകൈയും നീട്ടി സ്വീകരിക്കണമെന്നതാണ്.

ഇഷാന്‍ കിഷന്റെ കാര്യമെടുത്താല്‍ അദ്ദേഹം അടുത്തിടെ ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിയടിച്ചു. അതുപോലെ ലഭിക്കുന്ന അവസരങ്ങള്‍ മുതലെടുക്കാന്‍ സഞ്ജു ശ്രമിക്കണം. സര്‍ഫറാസ് ഖാന്റെ കാര്യം നോക്കൂ. റെഡ് ബോള്‍ ക്രിക്കറ്റില്‍ ഡോണ്‍ ബ്രാഡ്മാന്‍ കഴിഞ്ഞാല്‍ നാട്ടില്‍ ഏറ്റവുമുയര്‍ന്ന ബാറ്റിങ് ശരാശരിയുള്ള താരമാണ്. പക്ഷെ അദ്ദേഹത്തിനു ഇപ്പോഴും ഇന്ത്യന്‍ ടീമിലേക്കു വരാനായിട്ടില്ല.

വീട്ടില്‍ പോയി സെലക്ടറെ കാണുന്നതില്‍ തെറ്റൊന്നുമില്ല. സുഹൃദ് ബന്ധങ്ങളുടെ പേരില്‍ വീട്ടില്‍ പോയി കാണാം. അതില്‍ തെറ്റൊന്നുമില്ല. ചേതന്‍ ശര്‍മയെ വീട്ടില്‍ പോയി കണ്ടതു കൊണ്ടാണ് ഇവര്‍ക്കു സെലക്ഷന്‍ ലഭിക്കുന്നതെന്ന വ്യാഖ്യാനം വരികയാണെങ്കില്‍ അതു തെറ്റാണ്- സീ മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ബിജു ജോര്‍ജ് പറഞ്ഞു.

Latest Stories

പൃഥിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിം​ഗ് ആണ്; ആ ഒരു കാര്യമാണ് ഞങ്ങൾക്കിടയിലെ ഏറ്റവും വലിയ വഴക്ക്; തുറന്നുപറഞ്ഞ് സുപ്രിയ മേനോൻ

കെ ഫോർ കല്ല്യാണം; 'ഗുരുവായൂരമ്പല നടയിൽ' ഏറ്റവും പുതിയ ഗാനം പുറത്ത്

ഇത് ത്രീസം അല്ല, ആനന്ദ് എനിക്ക് വേണ്ടിയാണ് ഓപ്പൺ റിലേഷൻഷിപ്പിന് ശ്രമിച്ചത്: കനി കുസൃതി

ആ ഗ്യാങ്ങ്സ്റ്റർ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി 'ആവേശ'ത്തിൽ എന്ത് ചെയ്യാമെന്നാണ് എപ്പോഴും ആലോചിച്ചത്..: ജിതു മാധവൻ 

'എടാ മോനെ സുജിത്തേ ചേട്ടനെല്ലാം കാണുന്നുണ്ട്'; വീടിന്റെ മേല്‍ക്കൂരയിലെ സഞ്ജുവിന്റെ ഭീമന്‍ ചിത്രം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

'വന്നവരും നിന്നവരും' ഗുജറാത്തില്‍ തമ്മിലടിയ്ക്ക് പിന്നില്‍; മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ

കാമുകിമാരല്ല മാപ്പ് ചോദിക്കണ്ടത്, ഞങ്ങളുടെ ക്ഷേത്രത്തില്‍ വന്ന് സല്‍മാന്‍ ക്ഷമ പറയണം: ബിഷ്ണോയ് സമുദായം

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി