സാക്ഷാൽ ഡ്വെയ്ൻ ബ്രാവോക്കും ബ്രെറ്റ് ലീക്കും ആൻറിക് നോർട്ട്ജെക്കും പോലെ സാധിക്കാത്തത്, ആദ്യ മത്സരത്തിൽ തന്നെ ഞെട്ടിച്ച് മായങ്ക് യാദവ്; ഇനി ചെക്കൻ ഭരിക്കും നാളുകൾ

“അതിവേഗ പേസർമാരെ കാണണം എങ്കിൽ പാകിസ്ഥാൻ ടീമിലേക്ക് നോക്കണം ഇവിടെ ലോക്കൽ ഗ്രൗണ്ടിൽ പന്തെറിയുന്ന ബോളർമാർക്ക് പോലും ഇന്ത്യൻ താരങ്ങളേക്കാൽ വേഗതയുണ്ട്” പാകിസ്ഥാൻ ക്രിക്കറ്റ് പ്രേമികൾ ഇന്ത്യയെ കളിയാക്കാനായി പറയുന്ന കാര്യം ആണെങ്കിലും ഇതിൽ അൽപ്പം വസ്തുതയുണ്ട്. മികച്ച പേസർമാർ ധാരാളം ഉണ്ടായിട്ടും വേഗം കൊണ്ട് ഞെട്ടിക്കുന്ന താരങ്ങൾ ഇന്ത്യയിൽ കുറവായിരുന്നു. അങ്ങനെ ഉള്ള വിഷമത്തിൽ നിൽക്കുന്ന സമയത്താണ് കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗ് സമയത്ത് ലക്നൗ ജേഴ്സിയിൽ ഒരു പയ്യൻ തുടർച്ചയായി വേഗമുള്ള പന്തുകൾ എറിഞ്ഞ് ഇന്ത്യൻ ആരാധകരുടെ ശ്രദ്ധ നേടിയത്. വേഗം മാത്രമല്ല നല്ല കണ്ട്രോളും വേരിയേഷനും എല്ലാം ഇടകലർന്ന ആ പയ്യൻ ഇന്ത്യ കാത്തിരുന്ന വേഗമുള്ള പേസർമാർക്കുള്ള ഉത്തരമായി- മായങ്ക് യാദവ്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ കഴിഞ്ഞ ഏപ്രിൽ മാസത്ത് പരിക്ക് പറ്റി പോയ മായങ്ക് യാദവ് പിന്നെ മത്സര ക്രിക്കറ്റ് കളിച്ചിരുന്നില്ല. അദ്ദേഹം നേരെ എത്തുന്നത് ഇന്ത്യൻ ജേഴ്സിയിലാണ്. അത്ര വിശ്വാസം ആണ് ബിസിസിഐക്ക് അദ്ദേഹത്തിന്റെ കഴിവില്ലെന്ന് ഈ നീക്കം സൂചിപ്പിക്കുന്നു. എന്തായാലും ആദ്യ മത്സരത്തിൽ തന്നെ താരം മോശമാക്കിയില്ല. മായങ്ക് യാദവ് രണ്ടാം ഓവർ എറിയാനെത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ നായകൻ സൂര്യകുമാർ യാദവ് പവർപ്ലേയിലെ അവസാന ഓവറാണ് മായങ്കിന് നൽകിയത്. തന്റെ ടീമിലെ ഏറ്റവും പരിചയസമ്പത്തുള്ള ബോളർ ഹാർദികിനാണ് സൂര്യകുമാർ പന്ത് നൽകിയത്. പവർ പ്ലേയുടെ അവസാന ഓവറിലാണ് മായങ്ക് പന്തെറിയാൻ എത്തുന്നത്.

ആദ്യ പന്ത് മുതൽ സ്ഥിരതയിൽ പന്തെറിഞ്ഞ താരം ശരിക്കും എതിരാളികളെ ഞെട്ടിച്ചു. വേഗം മാത്രമല്ല നല്ല വേരിയേഷനും താരത്തിന് ഉണ്ടായിരുന്നു. ആദ്യ ഓവർ തന്നെ മെയ്ഡൻ ആയി എറിഞ്ഞ മായങ്ക് തൊട്ടടുത്ത ഓവറിൽ തന്റെ ആദ്യ വിക്കറ്റും നേടി. 150ന് മുകളിൽ വേഗം കണ്ടെത്താൻ മായങ്കിന് സാധിച്ചില്ലെങ്കിലും മികച്ച ലൈനും ലെങ്തുമായി കൈയടി നേടുന്ന പ്രകടനത്തോടെ മായങ്ക് യാദവ് അരങ്ങേറ്റം ഗംഭീരമാക്കി. ബംഗ്ലാദേശ് സീനിയർ താരം മഹമ്മൂദുല്ലയുടെ വിക്കറ്റ് നേടാനും മായങ്ക് യാദവിനായി.

ടി 20 ക്രിക്കറ്റിലെ ഇതിഹാസങ്ങളായ ബ്രാവോ 250 ഓവറുകൾ എറിഞ്ഞതിൽ 1 മെയ്ഡൻ പോലും എറിഞ്ഞിട്ടില്ല. അതുപോലെ തന്നെ 90 ഓവറുകൾ എറിഞ്ഞ സാക്ഷാൽ ബ്രെറ്റ് ലീയും ഒന്ന് പോലും എറഞ്ഞിട്ടില്ല. അപ്പോഴാണ് ഒരു പയ്യൻസ് വന്ന് ഞെട്ടിച്ചിരിക്കുന്നത്.

Latest Stories

കുഞ്ഞ് നോക്കി നിൽക്കേ മരിക്കാനൊരുങ്ങിയ അമ്മ, ജീവൻ രക്ഷിച്ച് പോലീസ്; സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്ത്

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

Asia Cup 2025: സഞ്ജുവും ജിതേഷും അല്ല, ആ താരം ഉണ്ടെങ്കിലേ ടീം വിജയിക്കൂ: ആകാശ് ചോപ്ര

'ഞാൻ വിക്കറ്റ് നേടിയിട്ടും ധോണി എന്നോട് അന്ന് കാണിച്ചത് മോശമായ പ്രവർത്തി'; തുറന്ന് പറഞ്ഞ് മോഹിത് ശർമ്മ

രാഷ്ട്രപതിയുടെ റഫറൻസ്; ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ​ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ല; സുപ്രീംകോടതി

ഇസ്രയേല്‍ ഗാസയിലെ യുദ്ധത്തില്‍ വിജയിച്ചേക്കാം, പക്ഷേ പൊതുവികാരം ജൂത രാജ്യത്തിനെതിരാണെന്ന് ഡൊണാള്‍ഡ് ട്രംപ്

'സംഘാടകരുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ല'; ആഗോള അയ്യപ്പ സംഗമത്തിൽ അതൃപ്തി പരസ്യമാക്കി വി ഡി സതീശൻ

ട്രംപിന്റെ ഉപദേശകന് മോദിയുടെ പുടിന്‍- ജിന്‍പിങ് കൂടിക്കാഴ്ച രസിച്ചില്ല; നാണക്കേടെന്ന് പീറ്റര്‍ നവാരോ; റഷ്യയ്‌ക്കൊപ്പമല്ല ഇന്ത്യ നില്‍ക്കേണ്ടത് യുഎസിനൊപ്പമെന്ന് തിട്ടൂരം

സർവകലാശാല വിസി നിയമനത്തിൽ നിന്ന് മുഖ്യമന്ത്രിയെ മാറ്റണം; സുപ്രീംകോടതിയിൽ ഹർജിയുമായി ഗവർണർ

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തില്‍ വിട്ടുവീഴ്ചയില്ല; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിലപാടിലുറച്ച് നേതാക്കള്‍