സ്റ്റമ്പ് വായുവില്‍ മലക്കം മറിഞ്ഞു, ബാറ്റ്‌സ്മാന്‍ നിലതെറ്റി വീണു; തകര്‍പ്പന്‍ യോര്‍ക്കര്‍ കണ്ട് കണ്ണുതള്ളി ക്രിക്കറ്റ് ലോകം

കാല്‍പ്പാദം ലക്ഷ്യമാക്കി കുതിച്ചെത്തുന്ന യോര്‍ക്കറുകളെ കുറിച്ച് ചിന്തിക്കുമ്പോള്‍ ക്രിക്കറ്റ് പേമികളുടെ മനസ്സിലേക്ക് ആദ്യമെത്തുന്ന പേരുകള്‍ ലസിത് മലിംഗയുടെയും ജസ്പ്രീത് ഭുംറയുടേയും ഒക്കെയാവും. ആ വിസ്മയ കാഴ്ചയിലേക്ക് ചേര്‍ത്തുവെയ്ക്കാവുന്ന ഒരു തകര്‍പ്പന്‍ യോര്‍ക്കര്‍ ഇംഗ്ലണ്ടില്‍ സംഭവിച്ചിരിക്കുകയാണ്.

ബോബ് വില്ലീസ് ട്രോഫിയില്‍ ഇംഗ്ലീഷ് താരം മാത്യു ഫിഷറാണ് തന്റെ യോര്‍ക്കര്‍ കൊണ്ട് ആരാധകരെ വിസ്മയിപ്പിച്ചത്. ഡര്‍ഹാമിന് എതിരായ മത്സരത്തിലായിരുന്നു യോക്ക്‌ഷെയര്‍ താരമായ മാത്യു ഫിഷറിന്റെ യോര്‍ക്കര്‍. ആ യോര്‍ക്കറില്‍ സ്റ്റമ്പ് വായുവില്‍ മലക്കം മറിഞ്ഞു എന്ന് മാത്രമല്ല, ഡര്‍ഹാം ബാറ്റ്‌സ്മാന്‍ ജാക്ക് ബേണ്‍ഹാം നിലതെറ്റി താഴെവീഴുകയും ചെയ്തു.

ഈ യോര്‍ക്കറിന്റെ വീഡിയോ യോക്ക്‌ഷെയര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ നിരവധി ആരാധകരാണ് ഫിഷറിന്റെ യോര്‍ക്കറിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

മത്സരത്തില്‍ മാത്യു ഫിഷര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 19 പന്തില്‍ 3 റണ്‍സ് മാത്രം വഴങ്ങി താരം നാല് വിക്കറ്റാണ് ഫിഷര്‍ നേടിയത്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍