ലോകകപ്പ് നേടിയ സന്തോഷമൊക്കെ അവിടെ നിൽക്കട്ടെ, ഇന്ത്യൻ ടീമിന്റെ വിമാനയാത്രക്ക് പിന്നാലെ വമ്പൻ വിവാദം; അന്വേഷണം ആവശ്യപ്പെട്ട് ഡിജിസിഎ

ടി20 ലോകകപ്പ് വിജയികളായ ടീമിനെ ബാർബഡോസിൽ നിന്ന് തിരികെ കൊണ്ടുപോകാൻ എയർലൈൻ ഷെഡ്യൂൾ ചെയ്ത വിമാനം ഉപയോഗിച്ചുവെന്ന ആരോപണത്തെ തുടർന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർ ഇന്ത്യക്കെതിരെ അന്വേഷണം ആരംഭിച്ചു.

നെവാർക്ക്-ഡൽഹി വിമാനത്തിൽ ആദ്യം ഷെഡ്യൂൾ ചെയ്തിരുന്ന ബോയിംഗ് 777 വിമാനം എയർ ഇന്ത്യ വഴിതിരിച്ചുവിട്ട് ടീമിനെ കൊണ്ടുവരാനായി പുറപ്പെടുക ആയിരുന്നു. ന്യൂയോർക്ക് -ഡൽഹി റൂട്ടിൽ സീറ്റ് ബുക്ക് ചെയ്തിരുന്ന യാത്രക്കാർക്ക് ഈ നീക്കം ബുദ്ധിമുട്ടുണ്ടാക്കിയതായി റിപ്പോർട്ട് പ്രകാരം മനസിലാക്കാം.

ഡിജിസിഎ ഉദ്യോഗസ്ഥർ അന്വേഷണം സ്ഥിരീകരിച്ചു, സ്ഥിതിയുടെ മുഴുവൻ വിശദാംശങ്ങളും വെളിപ്പെടുത്തണം എന്ന്എ യർ ഇന്ത്യയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. കൃത്യമായ ന്യായീകരണമില്ലാതെ ഷെഡ്യൂൾ ചെയ്ത വിമാനം റദ്ദാക്കുന്നത് സിവിൽ ഏവിയേഷൻ ചട്ടങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് മോഹൻ രംഗനാഥൻ പ്രസ്താവിക്കുകയും ചെയ്തു.

ക്രിക്കറ്റ് ടീമിനെ കൊണ്ടുപോകുന്ന യഥാർത്ഥ വിമാനക്കമ്പനിക്ക് അവരുടെ വിമാനം റദ്ദാക്കേണ്ടി വന്നതായി എയർ ഇന്ത്യ അധികൃതർ സമ്മതിച്ചു. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പകരം വിമാനം ഏർപ്പാടാക്കാൻ എയർ ഇന്ത്യയെ സമീപിച്ചതായി അവർ അവകാശപ്പെടുന്നു. നെവാർക്ക്-ഡൽഹി ഫ്ലൈറ്റിലെ എല്ലാ യാത്രക്കാരെയും വിവരമറിയിക്കുകയും ബദൽ ക്രമീകരണങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തതായി എയർലൈൻ വാദിക്കുമ്പോൾ, ചില യാത്രക്കാർ ഇത് വിവാദമാക്കിയിട്ടുണ്ട്.

റദ്ദാക്കിയതായി തനിക്ക് അറിയിപ്പൊന്നും ലഭിച്ചില്ലെന്നും മറ്റൊരു എയർലൈനിൽ പുതിയ ടിക്കറ്റ് ബുക്ക് ചെയ്യാൻ നിർബന്ധിതനായെന്നും ഒരു യാത്രക്കാരൻ അങ്കുർ വർമ സോഷ്യൽ മീഡിയയിൽ പറഞ്ഞു. പരസ്പരവിരുദ്ധമായ ഈ വിവരങ്ങളാണ് ഡിജിസിഎയെ വിഷയത്തിൽ കൂടുതൽ ആഴത്തിൽ പരിശോധിക്കാൻ പ്രേരിപ്പിച്ചത്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്