ധോണി ആ ടീമിനായി 2025 ഐപിഎൽ കളിക്കട്ടെ, സുരേഷ് റെയ്ന പറഞ്ഞത് ഇങ്ങനെ

ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) നിരവധി സീസണുകളിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനായി (സിഎസ്‌കെ) കളിച്ച സുരേഷ് റെയ്‌ന, ഐപിഎൽ 2025 ൽ എംഎസ് ധോണി ചെന്നൈ ജേഴ്സിയിൽ മത്സരിക്കുന്നത് താൻ കാണാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞിരിക്കുകയാണ്. പരിക്കിന്റെ ബുദ്ധിമുട്ടിനെ തുടർന്നും പുതിയ താരങ്ങൾക്ക് ധോണി ലീഗ് വിട്ടേക്കുമെന്ന് അഭ്യൂഹമുണ്ട്. തൻ്റെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നതിന് മുമ്പ് പുതിയ നിലനിർത്തൽ നിയമങ്ങൾക്കായി കാത്തിരിക്കുമെന്ന് താരം പറഞ്ഞിരുന്നു.

കഴിഞ്ഞ രണ്ട് സീസണുകളായി പരിക്കിൻ്റെ പിടിയിലാണ് ധോണി. അതിനിടെ, ലീഗിൻ്റെ പതിനേഴാം സീസണിൽ ബാറ്റിംഗിൽ ധോണി മികച്ച പ്രകടനം നടത്തിയെന്ന് റെയ്‌ന ചൂണ്ടിക്കാട്ടി. ധോണിയുടെ സാന്നിധ്യം ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദിനും സഹായകമാകുമെന്ന് അദ്ദേഹം കണക്കുകൂട്ടി.

“മുൻ സീസണിലെ മികച്ച പ്രകടനം കണക്കിലെടുത്ത് എംഎസ് ധോണി ഐപിഎൽ 2025 ൽ കളിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. റുതുരാജ് ഗെയ്‌ക്‌വാദിന് മറ്റൊരു സീസണിലേക്ക് മാർഗനിർദേശം ആവശ്യമാണെന്ന് എനിക്ക് തോന്നുന്നു, കാരണം അദ്ദേഹത്തിൻ്റെ ക്യാപ്റ്റൻസി പല മത്സരങ്ങളിലും മികച്ച നിലവാരം പുലർത്തിയിരുന്നില്ല.

“ആർസിബിക്കെതിരായ തോൽവിയിൽ ഋതുരാജ് നായകൻ എന്ന നിലയിൽ തളരുന്നത് നമ്മൾ കണ്ടു. അതിനാൽ ധോണി ഒരു സീസണിൽ കൂടി കളിക്കട്ടെ ”സുരേഷ് റെയ്‌ന സ്‌പോർട്‌സ് ടാക്കിനോട് പറഞ്ഞു.

ഐപിഎൽ 2024 ആരംഭിക്കുന്നതിന് മുമ്പ് ധോണി ക്യാപ്റ്റൻ്റെ ആംബാൻഡ് റുതുരാജ് ഗെയ്‌ക്‌വാസിന് കൈമാറിയിരുന്നു. അഞ്ച് തവണ ചാമ്പ്യൻമാർ പ്ലേ ഓഫിൽ എത്തുന്നതിൽ പരാജയപ്പെട്ടു, പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി. ടൂര്ണമെന്റിലാകെ 73 പന്തിൽ 161 റൺസാണ് ധോനി നേടിയത്.

Latest Stories

'മണ്ഡല പുനര്‍നിര്‍ണ്ണയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പൊളിറ്റിക്കല്‍ ഡീമോണറ്റൈസേഷന്‍'; ജനസംഖ്യ നിയന്ത്രിക്കാന്‍ പരാജയപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ രാഷ്ട്രീയ കരുത്ത് നല്‍കുന്നത് മികച്ച ഭരണത്തിനുള്ള ശിക്ഷയെന്ന് ശശി തരൂര്‍

'സൈറണടിച്ചിട്ടും മാറാഞ്ഞിട്ടല്ലേ', ഥാറിലെത്തി 5 പേരെ ഇടിച്ചിട്ട ശേഷം ബിജെപി എംഎല്‍എയുടെ മകന്‍; വീഡിയോ എടുത്തവര്‍ക്ക് നേര്‍ക്കും ഭീഷണി

നിതിന്റെ മരണത്തില്‍ പങ്കില്ല; ഡോ.റാമും ഡോ.സംഗീതയും ഇടക്കാല ജാമ്യഹര്‍ജി നല്‍കി

ട്രംപ് പറഞ്ഞത് പച്ചക്കള്ളം, സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറാന്‍ സമ്മതിച്ചുവെന്ന ട്രംപിന്റെ അവകാശവാദം തള്ളി ഇറാന്‍

കോൺഗ്രസ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുമ്പോൾ, സുരക്ഷാ വീഴ്ചകളെ ചുറ്റിപ്പറ്റി കടുത്ത ചോദ്യങ്ങൾ; സക്തിയിലെ വേദാന്ത പ്ലാന്റ് പൊട്ടിത്തെറി: 14 തൊഴിലാളികളുടെ മരണം

യുഡിഎഫ് ജനങ്ങളുടെ മുമ്പില്‍ പരിഹാസ്യരാകുന്നു, കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോരില്‍ മുസ്ലീം ലീഗിന് കടുത്ത അതൃപ്തി; ആരുടേയും പക്ഷം പിടിക്കില്ല

മുഖ്യമന്ത്രി ചരടുവലികള്‍ നോക്കികണ്ട് ഹൈക്കമാന്‍ഡ്; പരസ്യ പ്രതികരണം പാടില്ലെന്ന് എഐസിസി കര്‍ശന നിര്‍ദേശം; ഖാര്‍ഗെ നേതാക്കളെ വിളിച്ചു

ഞങ്ങൾ തോൽക്കുന്നതിന്റെ കാരണം എന്താണെന്ന് മനസിലാകുന്നില്ല, ചില കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരും; ഹാർദിക് പാണ്ഡ്യ

ബാറ്റിംഗിലും ക്യാപ്റ്റൻസിയിലും മാത്രമല്ല ഫീൽഡിങ്ങിലും അയ്യർ ഫയർ തന്നെ; ശ്രേയസിന്റെ സൂപ്പർമാൻ ക്യാച്ചിൽ ഞെട്ടലോടെ രോഹിതും മുംബൈ താരങ്ങളും

ഇതല്ല ഞങ്ങളുടെ ബുംറ; അഞ്ച് മത്സരങ്ങളിൽ നിന്നായി ഒരു വിക്കറ്റ് പോലും നേടാനാകാതെ ജസ്പ്രീത് ബുംറ