ബ്രോഡ് ഒകെ എന്തെങ്കിലും പറയട്ടെ, സത്യം എന്താണെന്ന് ഡീനിന് അറിയാം; വലിയ വെളിപ്പെടുത്തലുമായി ദീപ്തി ശർമ്മ

കഴിഞ്ഞ ദിവസം നടന്ന വനിതാ ടി20 മല്സരം ജൂലാൻ ഗോസ്‌വൈയുടെ അവസാന മത്സരം എന്ന രീതിയിലാണ് ആദ്യം ശ്രദ്ധിക്കപെട്ടത്. എന്നാൽ പിന്നീട് മത്സരത്തിലെ അതിനിർണായകമായ സമയത്ത് ദീപത്തി ശർമ്മയുടെ മങ്കാദിങ്ങിലൂടെ ഇംഗ്ലണ്ട് സൂപ്പർ താരത്തിന്റെ വിക്കറ്റ് നഷ്ടമായതോടെയാണ് ഇന്ത്യൻ മത്സരം ജയിച്ചത്. ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം 16 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയതിന് പിന്നാലെ ദീപ്തിയുടെ മങ്കാദിങ്ങിനെ അശ്വിൻ പണ്ട് സമാനമായ രീതിയിൽ നടത്തിയ പ്രവർത്തിയുമായി ആളുകൾ താരതമ്യം ചെയ്തു.

ദീപ്തി ചെയ്ത പ്രവർത്തിയെ അനുകൂലിച്ചതും പ്രതികൂലിച്ചും ധാരാളം ആളുകൾ എത്തി. ഇംഗ്ലണ്ട് മുൻ താരങ്ങൾ ഒകെ ചതിയിലൂടെയാണ് ഇന്ത്യ ജയിച്ചതെന്ന് പറഞ്ഞപ്പോൾ 2019 ലോകകപ്പിലെ ചതി ഓർമിപ്പിച്ച് ഇന്ത്യയുടെ മുൻ താരങ്ങൾ തിരിച്ചടിച്ചു.

ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് പരാതികരണമ് അറിയിക്കുകയാണ് ദീപ്തി. “അത് ഞങ്ങളുടെ പ്ലാൻ ആയിരുന്നു. അവൾ (ഡീൻ) അത് ആവർത്തിച്ച് ചെയ്യുകയായിരുന്നു (ക്രീസിൽ നിന്ന് പുറത്തേക്ക് ഇറങ്ങി വരുന്നുണ്ടായിരുന്നു ). ഞങ്ങൾ അവൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. നിയമങ്ങൾക്കും മാർഗനിർദേശങ്ങൾക്കും അനുസരിച്ചാണ് ഞങ്ങൾ എല്ലാം ചെയ്തത്,” ദീപ്തി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അവൾ പിന്നീട് കൂട്ടിച്ചേർത്തു, “അതെ, ഞങ്ങൾ അമ്പയറെ അറിയിച്ചു. എന്നിട്ടും അവൾ അത് തുടർന്നു, അതിനാൽ ഞങ്ങൾക്ക് മറ്റ് മാർഗമില്ല. ഇതിഹാസ താരം ജുലൻ ഗോസ്വാമിയുടെ അന്താരാഷ്ട്ര കരിയറിലെ ഫൈനൽ കൂടിയായിരുന്നു മൂന്നാം ഏകദിനം. “എല്ലാ ടീമും വിജയിക്കാൻ ആഗ്രഹിക്കുന്നു, ഞങ്ങൾ അവൾക്ക് വിജയകരമായ വിടവാങ്ങൽ നൽകാൻ ആഗ്രഹിച്ചു. ഒരു ടീമെന്ന നിലയിൽ ഞങ്ങളാൽ കഴിയുന്നത് ഞങ്ങൾ ചെയ്തു,” വെറ്ററന് വിജയകരമായ യാത്രയയപ്പ് നൽകിക്കൊണ്ട് ദീപ്തി പറഞ്ഞു.

Latest Stories

റാഫിയും നാദിർഷയും ഒന്നിക്കുന്നു; 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി' തിയേറ്ററുകളിലേക്ക്

എനിക്ക് പതിമൂന്നു വയസ്സുള്ളപ്പോഴാണ് അമ്മയെ നഷ്ടമാകുന്നത്: ആനി

സനൽ കുമാർ ശശിധരന്റെ ആരോപണങ്ങൾ ബാലിശവും വസ്തുതാ വിരുദ്ധവും; ടൊവിനോ റെയർ സ്പെസിമൻ; പിന്തുണയുമായി ഡോ. ബിജു

കന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

അവസാനമായി അങ്ങനെയൊന്ന് കണ്ടത് വെട്ടം സിനിമയിൽ ആയിരുന്നു: പൃഥ്വിരാജ്

പന്നിയുടെ വൃക്ക സ്വീകരിച്ച അമേരിക്കന്‍ സ്വദേശി മരിച്ചു; മരണ കാരണം വൃക്ക മാറ്റിവച്ചതല്ലെന്ന് ആശുപത്രി അധികൃതര്‍

ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല, എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്; 'വഴക്ക്' വിവാദത്തിൽ വിശദീകരണവുമായി ടൊവിനോ

ആളൂര്‍ സ്‌റ്റേഷനിലെ സിപിഒയെ കാണാതായതായി പരാതി; ചാലക്കുടി പൊലീസ് അന്വേഷണം ആരംഭിച്ചു

ഇരുവശത്ത് നിന്നും വെള്ളം കാറിലേക്ക് ഇരച്ചുകയറി, അന്ന് ഞാൻ എട്ട് മാസം ഗർഭിണിയായിരുന്നു: ബീന ആന്റണി

വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം, വാങ്ങുന്ന കാശിന് പണിയെടുക്കണം, ഇല്ലെങ്കില്‍ തിരിച്ച് തരണം; ഇ.സി.ബിയ്ക്കും താരങ്ങള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ഗവാസ്‌കര്‍