നായകസ്ഥാനം ഒഴിയുക, അതാണ് ടീമിന് നല്ലത്; രോഹിത്തിനോട് പറഞ്ഞ് സൈമൺ ഡൗൾ

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ) നേതൃത്വ ചുമതലകൾ ഉപേക്ഷിക്കുന്നത് പരിഗണിക്കണമെന്ന് മുൻ ന്യൂസിലൻഡ് ക്രിക്കറ്റ് താരം സൈമൺ ഡൗൾ വിശ്വസിക്കുന്നു. നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ വളരെ മോശം ഫോമിൽ കളിക്കുന്ന രോഹിത് ഈ നാളുകളിൽ അതിന്റെ പേരിൽ ഒരുപാട് ട്രോളുകളും വിമർശനങ്ങളും കേട്ടിരുന്നു. ഇന്ത്യൻ ആരാധകർ അദ്ദേഹത്തിന്റെ മോശം ഫോമിൽ വലിയ രീതിയിൽ ഉള്ള ആശങ്കയിലാണ്.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർ‌സി‌ബി) ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതിലൂടെ വിരാട് കോഹ്‌ലി ശരിയായ തീരുമാനമാണ് എടുത്തതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ കൂടി ആയതെന്നാൽ രോഹിത്തും അത്തരത്തിൽ ഉള്ള തീരുമാനം എടുക്കണമെന്നും മുൻ താരം പറയുന്നു.

“ആർ.സി.ബിയുടെ നായകസ്ഥാനം ഒഴിഞ്ഞ കോഹ്ലി എടുത്തത് ഏറ്റവും മികച്ച തീരുമാനം ആയിരുന്നു. കൊഹ്‌ലിയെ പോലെ രോഹിതും അങ്ങനെ തീരുമാനിക്കണം. പകരം മറ്റൊരു താരം മുംബൈയെ നയിക്കട്ടെ. രോഹിത് കുറെ കൂടി ഫ്രീ ആയി കളിക്കണം.

ഈ സീസണിൽ മുംബൈ മാന്യമായ പ്രകടനം കാഴ്ചവെച്ചപ്പോൾ, രോഹിത് ശർമ്മ ശരിക്കും ബുദ്ധിമുട്ടി. സീനിയർ ഓപ്പണർ 13 ഇന്നിംഗ്‌സുകളിൽ നിന്ന് 257 റൺസ് മാത്രമാണ് നേടിയത് , ശരാശരി 19.76 മാത്രമാണ്. മുംബൈയെ സംബന്ധിച്ച് അവർക്ക് പ്ലേ ഓഫിൽ എത്തണമെങ്കിൽ അടുത്ത കളി മികച്ച മാർജിനിൽ ജയിക്കുകയും ബാംഗ്ലൂർ തോൽക്കാനായി പ്രാർത്ഥിക്കുകയും വേണം.

Latest Stories

ബോച്ചെ ടീയില്‍ ലോട്ടറി വകുപ്പിന്റെ വക പാറ്റ; ചായപ്പൊടിയ്‌ക്കൊപ്പം ലക്കി ഡ്രോ; ലോട്ടറി നിയമങ്ങളുടെ ലംഘനത്തില്‍ കേസെടുത്ത് പൊലീസ്

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം

മലയാളത്തിന് അഭിമാനമായി 'വടക്കൻ' കാൻ ഫിലിം ഫെസ്റ്റിവലിൽ; മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ തിരഞ്ഞെടുക്കപ്പെട്ടു

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി

14കാരിയെ വിവാഹം ചെയ്തു, പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്; യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ച നിലയില്‍; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

IPL 2024: 'അവര്‍ വെറും കടലാസ് കടുവകള്‍'; പിന്തുണ പിന്‍വലിച്ച് ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍

ഇന്ത്യ ചന്ദ്രനിലിറങ്ങിയപ്പോള്‍ കറാച്ചിയിലെ കുട്ടികള്‍ ഓവുചാലില്‍ വീണു മരിക്കുന്നു; ഒരു തുള്ളി ശുദ്ധജലമില്ല; പാക് പാര്‍ലമെന്റില്‍ സയ്യിദ് മുസ്തഫ കമാല്‍ എംപി

ലോകം തലകീഴായി ആസ്വദിക്കാൻ എത്ര മനോഹരം..: ശീർഷാസന വീഡിയോ പങ്കുവെച്ച് കീർത്തി സുരേഷ്

'സ്വന്തം സര്‍ക്കാർ നടപ്പാക്കുന്ന പദ്ധതിയില്‍ അഴിമതി'; 1146 കോടി നഷ്ടം വരുമെന്ന് കൃഷിമന്ത്രിയുടെ മുന്നറിയിപ്പ്

പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്; പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍