ചരിത്രമെഴുതി മലിംഗ, അമ്പരപ്പിക്കുന്ന റെക്കോഡ്!

ട്വന്റി 20 ക്രിക്കറ്റില്‍ ഏറ്റവും അധികം വിക്കറ്റ് നേടിയ ബോളറെന്ന നേട്ടം ഇനി ശ്രീലങ്കന്‍ പേസ് ബോളര്‍ ലസിത് മലിംഗയ്ക്ക് സ്വന്തം. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി 20യിലാണ് മലിംഗ ഈ നേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെയാണ് രാജ്യാന്തര ടി20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബോളറെന്ന നേട്ടം മലിംഗയെ തേടിയെത്തിയത്.

പാക് താരം ഷാഹിദ് അഫ്രീദിയെയാണ് മലിംഗ മറികടന്നത്. ന്യൂസിലന്‍ഡിന്റെ കോളിന്‍ ഡീ ഗ്രാന്‍ഡോമെയെ പുറത്താക്കിയതോടെയാണ് ഈ നേട്ടം മലിംഗയെ തേടിയെത്തിയത്.

74 മത്സരങ്ങളില്‍ നിന്നാണ് മലിംഗ 99 വിക്കറ്റ് നേടിയത്. 99 മത്സരങ്ങളില്‍ നിന്നായിരുന്നു അഫ്രീദി 98 വിക്കറ്റ് നേടിയത്.

റെക്കോഡ് നേട്ടം സ്വന്തമാക്കിയെങ്കിലും ലങ്കയെ ജയത്തിലെത്തിക്കാന്‍ മലിംഗക്കായില്ല. മത്സരത്തിലെ നിര്‍ണായക പത്തൊമ്പതാം ഓവര്‍ എറിഞ്ഞ മലിംഗയുടെ ആദ്യ പന്ത് വൈഡായി ബൗണ്ടറി കടന്നതോടെ ശ്രീലങ്ക കളി കൈവിട്ടു. ആ ഓവറില്‍ ഡാരില്‍ മിച്ചല്‍ മലിംഗയെ സിക്‌സിന് പറത്തുകയും ചെയ്തു. നാലോവറില്‍ 23 റണ്‍സ് വഴങ്ങി മലിംഗ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും ന്യൂസിലന്‍ഡ് അഞ്ച് വിക്കറ്റിന് ജയിച്ചു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ