ലങ്ക ശരിക്കും സിംഹങ്ങളായി; വിന്‍ഡീസിന് വലിയ ലക്ഷ്യം

സുവര്‍ണ കാല സ്മരണകള്‍ ഉണര്‍ത്തി ശ്രീലങ്കന്‍ ബാറ്റര്‍മാര്‍ കത്തിക്കയറിയപ്പോള്‍, ട്വന്റി20 ലോക കപ്പ് സൂപ്പര്‍ 12ലെ നിര്‍ണായക മത്സരത്തില്‍ വെസ്റ്റിന്‍ഡീസിന് വലിയ ലക്ഷ്യം. ഗ്രൂപ്പ് വണ്ണിലെ മുഖാമുഖത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് അടിച്ചുകൂട്ടി.

ഓപ്പണര്‍ പതും നിസാങ്കയും ഉദിച്ചുയരുന്ന സൂപ്പര്‍ താരം ചരിത് അസലങ്കയുമാണ് വിന്‍ഡീസ് ബോളര്‍മാരുടെ നെഞ്ചില്‍ തീ കോരിയിട്ടത്. ഇരുവരും അര്‍ദ്ധ ശതകം കുറിച്ചു. നിസാങ്ക
അഞ്ച് ഫോറുകളുടക്കം 51 റണ്‍സ് പോക്കറ്റിലാക്കി. ദീര്‍ഘനേരം ബാറ്റ് ചെയ്ത അസലങ്ക എട്ടു ഫോറുകളും ഒരു സിക്‌സും തൊടുത്ത് 68 റണ്‍സ് സ്വന്തം പേരിലെഴുതി.

കുശാല്‍ പേരേരയും (29) ദാസുന്‍ ഷനകയും (14 പന്തില്‍ 25, രണ്ട് ബൗണ്ടറി, ഒരു സിക്‌സ്) ലങ്കന്‍ മുന്‍നിരയുടെ ആധിപത്യം അടിവരയിട്ട ബാറ്റിംഗ് പുറത്തെടുത്തു. വിന്‍ഡീസിനായി ആന്ദ്രെ റസല്‍ രണ്ടും ഡ്വെയ്ന്‍ ബ്രാവോ ഒരു വിക്കറ്റും വീഴ്ത്തി. ബ്രാവോയും അകീല്‍ ഹുസൈനും ധാരാളം റണ്‍സ് വഴങ്ങിയതാണ് വിന്‍ഡീസിനെ പിന്നോട്ടടിച്ചത്. റസലിനും ജാസണ്‍ ഹോള്‍ഡര്‍ക്കും രവി രാംപോളിനുമൊന്നും ലങ്കന്‍ കടന്നാക്രമണത്തില്‍ റണ്‍സ് പ്രവാഹം

തടയാനുമായില്ല.

Latest Stories

ഗാന്ധി കുടുംബത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല; നടന്ന ചില സംഭവങ്ങളെക്കുറിച്ചാണ് ലേഖനത്തില്‍ പരാമര്‍ശിച്ചതെന്ന് ശശി തരൂര്‍

യാഥാര്‍ത്ഥ്യം ഈ രാജ്യത്തെ ജനങ്ങള്‍ക്ക് അറിയണം; ട്രംപിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

ഒടുവില്‍ തേവലക്കര എച്ച്എസില്‍ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി; മിഥുന്റെ മരണത്തിന് കാരണമായ വൈദ്യുതി ലൈന്‍ നീക്കം ചെയ്തു

'എന്നെയൊന്ന് ജീവിക്കാന്‍ വീടൂ'; താന്‍ കൈകള്‍ കഴുകിയത് കൊണ്ട് ആര്‍ക്കും ദോഷമില്ല; വൃത്തി താനാണ് തീരുമാനിക്കുകയെന്ന് സുരേഷ്‌ഗോപി

സേവാഭാരതി ഒരു നിരോധിത സംഘടനയല്ല; ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്ന സംഘടനയാണെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വിസി

തന്റെ വേൾഡ് ഇലവനെ തിരഞ്ഞെടുത്ത് റെയ്ന; ഞെട്ടൽ!!, നിങ്ങൾക്ക് ഇതിന് എങ്ങനെ തോന്നിയെന്ന് ആരാധകർ

ശബരിമലയിലെ ട്രാക്ടര്‍ യാത്ര; അജിത് കുമാറിന് വീഴ്ചയുണ്ടായെന്ന് സ്ഥിരീകരിച്ച് ഡിജിപി

ചഹലിന്റെയും ധനശ്രീ വർമ്മയുടെയും വേർപിരിയലിന് പിന്നിലെ കാരണം എന്ത്?; വെളിപ്പെടുത്തലുമായി ഫെയ്‌സ് റീഡർ

ഓൺലി ഫഫ എന്ന് പറഞ്ഞാൽ പിന്നെ ദേഷ്യം വരൂലേ, ഹൃദയപൂർവ്വം സിനിമയുടെ രസകരമായ ടീസർ

കേരളത്തില്‍ ഈഴവര്‍ക്ക് പ്രാധാന്യം തൊഴിലുറപ്പില്‍ മാത്രം; മുസ്ലീം ലീഗ് ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനമെന്ന് വെള്ളാപ്പള്ളി നടേശന്‍