ട്രിനിഡാഡിൽ മുഴങ്ങിയ ലജ്ജാവതിയെ, കടൽ കടത്തിയതോ കരുനാഗപ്പള്ളിക്കാരൻ സിബി

ഒരുകാലത്ത് മലയാളികൾ ആഘോഷമാക്കിയ ഗാനമാണ് ജാസി ഗിഫ്റ്റ് പാടിയ ലജ്ജാവതിയെ എന്ന പാട്ട്. സോഷ്യൽ മീഡിയ ഇന്നത്തെ അത്ര ഒന്നും സജീവം അല്ലാതിരുന്ന കാലത്ത് ജാസിയും ലജ്ജാവതിയും തീർത്ത ഓളമൊന്നും ഇന്നും ആരും ഉണ്ടാക്കിയിട്ടില്ല എന്നതാണ് സത്യം. പ്രായഭേദമെന്യേ ആളുകൾ ഏറ്റുപാടിയ പാട്ടും ജാസിയും ട്രെൻഡായി.

ഇന്നും സ്കൂൾ- കോളേജ് ടൂറുകളിലും ആഘോഷങ്ങളിലും ലജ്ജാവതിയിട്ടാൽ തളർന്ന് കിടക്കുന്നവർ വരെ തുള്ളുമെന്ന് വാമൊഴി പോലെ ആളുകൾ പറയുന്നുണ്ട്. ഇപ്പോളപാട്ടിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ ആയിരിക്കുകയാണ് ലജ്ജാവതി. കരീബിയൻ മന്നനിൽ നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിനത്തിൽ സ്റ്റേഡിയത്തെ ഇളക്കിമറിച്ചത് ലജ്ജാവതി പാട്ട് മുഴങ്ങിയപ്പോഴാണ്. സിബി ഗോപാലകൃഷ്ണൻ എന്ന കരുനാഗപ്പള്ളിക്കാരണ്ട് ആശയമാണ് പാട്ട് മുഴങ്ങാൻ കാരണമായത്.

കുറെ വര്ഷങ്ങളായി വെസ്റ്റ് ഇന്ഡീസിലാണ് സിബി താമസിക്കുന്നത്. സെന്റ്‌ ലൂസിയ നാഷണൽ ക്രിക്കറ്റ് അസോസിയേഷൻ മാർക്കറ്റിങ്‌ വിഭാഗത്തെ നയിക്കുന്ന സിബി കരീബിയൻ സന്ദർശനത്തിന്റെ ഭാഗമായി എത്തിയ ബംഗ്ലാദേശ് ടീമിന്റെ ലെയ്സൺ ഓഫീസറായി പ്രവർത്തിക്കുകയാണ് . ഇതിന്റെ ഭാഗമായി ചർച്ചകൾക്കായി സ്റ്റേഡിയത്തിലെത്തിയ സിബി പശ്ചാത്തലഗാനങ്ങൾ പ്ലേ ചെയ്യുന്ന ഡിജെയോട് ലജ്ജാവതി ഉൾപ്പെടെ നാല് പാട്ടുകൾ കൈമാറിയപ്പോൾ പ്രതീക്ഷിച്ചത് അതിലൊരു പാട്ടെങ്കിലും അദ്ദേഹം പ്ലേയ് ചെയ്യുമെന്നാണ്. എന്നാൽ ഡിജെക്ക് പാട്ടുകൾ എല്ലാം നന്നായി ബോധിച്ചു. എല്ലാ പാട്ടുകളും ഒരുപാട് തവണ പ്ലേ ചെയ്യുകയും ചെയ്തു.

എന്തായാലും ജാസിയും ലജ്ജാവതിയും സിബിയുമൊക്കെ നിമിഷ നേരം കൊണ്ട് തരംഗമായിരിക്കുകയാണ്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ