INDIAN CRICKET: ഗിൽ അല്ല, രോഹിത് ശർമ്മയ്ക്ക് പകരക്കാരൻ ഇനി ആ സൂപ്പർതാരം, ഹിറ്റ്മാന്റെ സ്ഥാനത്ത് ഇപ്പോൾ‌ താനാണെന്ന് പറഞ്ഞ് യുവതാരം

രോഹിത് ശർമ്മ വിരമിച്ചതോടെ ഇന്ത്യൻ ടീം ബസിൽ ഒറ്റപ്പെട്ട പോലെ രവീന്ദ്ര ജഡേജയെ അടുത്തിടെ ആരാധകർ കണ്ടിരുന്നു. രോഹിത് ഉളള സമയത്തെല്ലാം ജഡേജയ്ക്കൊപ്പം ഇരുന്നാണ് യാത്ര ചെയ്തിരുന്നത്. എന്നാൽ രോഹിത് വിരമിച്ച ശേഷം ടീം ബസിൽ ഒറ്റപ്പെട്ട പോലെ ജഡുവിനെ കാണപ്പെട്ടു. എന്നാലിപ്പോൾ ജഡേജയ്ക്ക് കമ്പനി നൽകുന്നത് താനാണെന്ന് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് കുൽദീപ് യാദവ്. ജഡേജയ്ക്കൊപ്പം രോഹിത് ഭായ് ഇരുന്ന സീറ്റിൽ താനാണ് ഇപ്പോൾ ഇരിക്കാറുളളതെന്ന് കുൽദീപ് പറഞ്ഞു.

കൂടാതെ ജഡേജയും കുൽദീപും ഒരുമിച്ച് പുറത്തേക്ക് പോവാറുമുണ്ട്. അടുത്തിടെ ജഡേജയ്ക്കൊപ്പമുളള ചിത്രങ്ങൾ കുൽദീപ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഇതിപ്പോൾ ഇരുവരും നല്ല സൗഹൃദത്തിലാണെന്ന് കാണിച്ചുതരുന്നു. അടുത്തിടെ നടന്ന ഒരു പ്രസ് കോൺഫറൻസിലാണ് ടീം ബസിൽ രോഹിത് ഭായ് ഇരുന്നിടത്ത് താനാണ് ഇപ്പോൾ ഇരിക്കുന്നതെന്ന് കുൽദീപ് പറഞ്ഞത്. എന്നാൽ രോഹിത് ഭായിയുടെ സ്ഥാനം തനിക്ക് ഒരിക്കലും ഏറ്റെടുക്കാൻ കഴിയില്ലെന്നും കുൽദീപ് പറഞ്ഞു.

“ജഡ്ഡു ഭായിക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ വേണ്ടി മാത്രമാണ് താൻ അദ്ദേഹത്തിന് അടുത്ത് ഇരിക്കുന്നത്. ആഷ് ഭായ് വിരമിച്ചതിനാൽ ഒരു സ്പിന്നർ എന്ന നിലയിൽ എനിക്ക് സീനിയേഴ്സിൽ നിന്നും പുതിയ കാര്യങ്ങൾ പഠിക്കുക എന്നത് പ്രധാനമാണ്. ഞാൻ എന്റെ കരിയർ ആരംഭിച്ച സമയത്ത് രണ്ട് പേരുടെ കൂടെയും കളിച്ചിട്ടുണ്ട്. ജഡേജയെ എന്റെ സ്പിൻ പങ്കാളിയായി ലഭിച്ചത് വളരെ ഭാ​ഗ്യമാണ്. ഞാൻ അത് ആസ്വദിക്കുന്നു”, കുൽ‌ദീപ് കൂട്ടിച്ചേർത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ