Ipl

വീണ്ടും കോവിഡ് ഭീക്ഷണി, ഇന്നത്തെ മത്സരത്തിന്റെ കാര്യം സംശയത്തിൽ

ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടും കോവിഡ് ഭീക്ഷണി. ആദ്യമായി കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത ഡൽഹി ക്യാമ്പിൽ തന്നെയാണ് വീണ്ടും കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഡൽഹി – ചെന്നൈ പോരാട്ടം നടക്കുമോ എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. ഡൽഹി ടീം ഐസൊലേഷനിൽ ആണെന്നാണ് വാർത്തകൾ പുറത്ത് വരുന്നത്.

ഡൽഹി ക്യാമ്പിൽ ഉണ്ടായിരുന്ന ഒരു നെറ്റ് ബൗളർക്കാണ് രോഗത്തെ പഠിച്ചിരിക്കുന്നത്. അതോടെയാണ് ആസ്ജഹങ്കയുടെ സാഹചര്യം വന്നത്. ഇന്ന് മത്സരത്തിന് മുമ്പ് നടക്കുന്ന ടെസ്റ്റ് റിസൾട്ട് വന്നാൽ മാത്രമേ മത്സരം നടക്കുമോ ഇല്ലയോ എന്ന് പറയാൻ സാധിക്കൂ.

സീസണിൽ രണ്ടാം തവണയാണ് ഡൽഹി ടീം ക്വാറന്‍റീനിൽ പോകുന്നത്. നേരത്തെ ആൾ റൗണ്ടർ മിച്ചൽ മാർഷ്, വിക്കറ്റ് കീപ്പർ ടിം സെയ്ഫർട്ട് ഉൾപ്പെടെ ആറുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ പഞ്ചാബ്, രാജസ്ഥാൻ എന്നീ ടീമുകൾക്കെതിരെ പുണയിൽ നിശ്ചയിച്ചിരുന്ന മത്സരം മുംബൈയിലേക്ക് മാറ്റുക ആയിരുന്നു.

എന്തായാലും സീസൺ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വീണ്ടും കോവിഡ് കളികൾ മുടക്കമോ എന്ന ആശങ്കയിലാണ് അധികൃതർ. താരത്തിന് കോവിദഃ പിടിപെട്ട ഉറവിടവും വ്യക്‌തമല്ല.

Latest Stories

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!

ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

IPL 2024: അടിവയറ്റിൽ ഒരു ആന്തൽ പോലെ, ഫീൽഡിലെ അവസ്ഥ വിവരിച്ച് ശ്രേയസ് അയ്യർ

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി

തിയേറ്ററില്‍ ഹിറ്റ് ആയി 'പവി കെയര്‍ടേക്കര്‍'; പ്രണയ ഗാനവുമായി ദിലീപ്, 'വെണ്ണിലാ കന്യകേ' പുറത്ത്

12 സീറ്റിൽ വിജയം ഉറപ്പിച്ച് സിപിഎം; ഇപി വിഷയത്തിൽ നിലപാട് എംവി ഗോവിന്ദൻ പ്രഖ്യാപിക്കും