IPL 2025: കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും കൊല്‍ക്കത്ത തോറ്റു, തിരിച്ചടിച്ച മത്സരത്തില്‍ പഞ്ചാബിന്റെ ജയം രണ്ട് വിക്കറ്റിന്, അടിയോടടി മത്സരം ആരും മറക്കില്ല

ഐപിഎലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-പഞ്ചാബ് കിങ്‌സ് പോരാട്ടമാണ്. പോയിന്റ് ടേബിളില്‍ മുകളിലെത്താന്‍ ഇരുടീമുകള്‍ക്കും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. കഴിഞ്ഞ സീസണില്‍ ഏറ്റുമുട്ടിയപ്പോള്‍ പഞ്ചാബ് കിങ്‌സിനായിരുന്നു വിജയം. അന്ന് എതിര്‍ടീമായ കൊല്‍ക്കത്തയുടെ ക്യാപ്റ്റനായിരുന്നു ശ്രേയസ് അയ്യര്‍. പഞ്ചാബ് കിങ്‌സിനെ സാം കറനും നയിച്ചു. ആദ്യ ബാറ്റിങ്ങില്‍ 20 ഓവറില്‍ 261 റണ്‍സാണ് പഞ്ചാബിനെതിരെ കൊല്‍ക്കത്ത ബാറ്റര്‍മാര്‍ അടിച്ചുകൂട്ടിയത്. ഓപ്പണിങ് വിക്കറ്റില്‍ ഫില്‍ സാള്‍ട്ടും(75), സുനില്‍ നരെയ്‌നും(71) ചേര്‍ന്ന് 138 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി മികച്ച തുടക്കമാണ് കൊല്‍ക്കത്തക്ക് നല്‍കിയത്.

തുടര്‍ന്ന് വമ്പനടികളുമായി വെങ്കിടേഷ് അയ്യരും, ആന്ദ്രേ റസലും എത്തിയതോടെ ടീം സ്‌കോര്‍ 250 കടക്കുകയായിരുന്നു. കൊല്‍ക്കത്ത വിജയിക്കുമെന്ന് കരുതിയ മത്സരത്തില്‍ വാശിയേറിയ പോരാട്ടമായിരുന്നു പഞ്ചാബ് ടീം കാഴ്ചവച്ചത്. പുറത്താവാതെ 48 ബോളില്‍ 108 റണ്‍സ് നേടി ഓപ്പണിങ് ബാറ്റര്‍ ജോണി ബെയര്‍സ്‌റ്റോ ആണ് കൊല്‍ക്കത്ത ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ മറികടന്ന് പഞ്ചാബിനെ വിജയതീരത്ത് എത്തിച്ചത്. ബെയര്‍സ്‌റ്റോയ്ക്ക് പുറമെ സഹഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങും(54) മത്സരത്തില്‍ കത്തിക്കയറി.

തുടര്‍ന്ന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായ ശേഷം ശശാങ്ക് സിങും (68) ബെയര്‍‌സ്റ്റോയും ചേര്‍ന്ന് പഞ്ചാബിന് ജയം സമ്മാനിക്കുകയായിരുന്നു. അന്ന് മികച്ച കാഴ്ചവിരുന്നാണ് ക്രിക്കറ്റ് ആരാധകര്‍ക്ക് ഈ മത്സരം സമ്മാനിച്ചത്. കൊല്‍ക്കത്തയുടെ ഹോംഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ വച്ചായിരുന്നു മത്സരം

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ