കൊല്‍ക്കത്തയും ആര്‍.സി.ബിയും ; നീക്കി വെച്ചിരിക്കുന്ന തുക കേട്ടാല്‍ കണ്ണുതള്ളും; ഐ.പി.എല്ലില്‍ ശ്രേയസ് ചരിത്രം തിരുത്തുമോ?

ഐപിഎല്ലിലെ ഇതുവരെയുളളതില്‍ ഏറ്റവും വിലയേറിയ താരം ലക്‌നൗ നായകനാക്കിയിരിക്കുന്ന കെഎല്‍ രാഹുലും ആര്‍സിബി താരം വിരാട് കോഹ്ലിയുമാണ്.  ഇരുവരേയും കടുത്തി വെട്ടാന്‍ ഒരു താരം തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. കോഹ്ലിയുടെ  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍

കോഹ്ലി രാജി വെച്ചതിനെ തുടര്‍ന്ന് പുതിയ നായകനെ തേടുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍ ശ്രേയസ് അയ്യര്‍ക്കായി 20 കോടി നീക്കി വെച്ചിരിക്കുന്നതായി വെളിപ്പെടുത്തിയിട്ടുള്ളത് ആകാശ് ചോപ്രയാണ്. ടീമിന്റെ നായകസ്ഥാനത്ത് നിന്നും കോഹ്ലി പടിയിറങ്ങുന്ന സാഹചര്യത്തില്‍  പുതിയ നായകനെ തേടുന്നത് കൂടി കണക്കാക്കിയാണ് ബാംഗ്‌ളൂരിന്റെ നീക്കം. ഇത്തവണ ഐപിഎല്ലിലേക്കുള്ള ലേലം ബംഗളൂരുവില്‍ ഫെബ്രുവരി 12,13 തിയതികളിലാണ് നടക്കുക.

2020 സീസണില്‍ നായകനായി ഡല്‍ഹിയെ ഫൈനലില്‍ എത്തിച്ച ചരിത്രം അയ്യര്‍ക്കുണ്ട്. ആര്‍സിബി നിലനിര്‍ത്തിയിട്ടുള്ളത് വിരാട് കോഹ്ലിയെയും ഓസ്‌ട്രേലിയന്‍ താരം ഗ്‌ളെന്‍ മാക്‌സ് വെല്ലിനെയും മുഹമ്മദ് സിറാജിനെയുമാണ്.  ബാംഗ്ലൂര്‍ താരത്തെ സ്വന്തമാക്കുകയാണെങ്കില്‍ അതൊരു റെക്കോര്‍ഡ് ആയിരിക്കും. എന്നാല്‍ കൊല്‍ക്കത്തയും അയ്യര്‍ക്കായി രംഗത്തുണ്ട്.

ഐപിഎല്‍ കളിക്കാരുടെ ലേലത്തിന്റെ അന്തിമ പട്ടിക കഴിഞ്ഞ ദിവസമാണ് ബി.സി.സി.ഐ പുറത്തുവിട്ടത്. 590 താരങ്ങളുടെ പട്ടികയാണ് ബി.സി.സി.ഐ പ്രസിദ്ധീകരിച്ചത്.

Latest Stories

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ; കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി

ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

നമ്മൾ കളി തോൽക്കാൻ കാരണമായത് ആ താരത്തിന്റെ മോശമായ പ്രകടനമാണ്; തുറന്നടിച്ച് ഇർഫാൻ പത്താൻ

ഷമിയെ തഴഞ്ഞതാണ് അഗാർക്കറിനും ഗംഭീറിനും പറ്റിയ അബദ്ധം: ഹർഭജൻ സിങ്

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ