വരവ് അറിയിച്ച് രാഹുലും കോഹ്‌ലിയും; പരിശീലന മത്സരത്തില്‍ മിന്നുംപ്രകടനം

ഓസീസിനെതിരെ ഈ മാസം 27- ന് ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി നടത്തിയ പരിശീലന മത്സരത്തില്‍ മിന്നുംപ്രകടനവുമായി വിരാട് കോഹ്‌ലിയും കെ.എല്‍ രാഹുലും. നിലവില്‍ സിഡ്നിയില്‍ ക്വാറന്റൈനില്‍ കഴിയുന്ന ഇന്ത്യന്‍ സംഘം രണ്ടു ടീമുകളായി തിരിഞ്ഞാണ് പരിശീലന മല്‍സരത്തിനിറങ്ങിയത്. മത്സരത്തില്‍ രാഹുലിന്റെ ടീമിനെ കോഹ്ലിയുടെ ടീം അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി.

സിഡ്നിയിലെ ബ്ലാക്ക്ടൗണ്‍ ഇന്റനാഷണല്‍ സ്പോര്‍ട്പാര്‍ക്കിലായിരുന്നു മല്‍സരം. ആദ്യം ബാറ്റ് ചെയ്ത രഞ്ജിത് സിംഗ്ജി  ഇലവന്‍ 66 പന്തില്‍ 83 റണ്‍സെടുത്ത രാഹുലിന്റെ മികവില്‍ നിശ്ചിത 40 ഓവറില്‍ 235 റണ്‍സ് നേടി. ശിഖര്‍ ധവാനും മായങ്ക് അഗര്‍വാളുമായിരുന്നു ടീമിനായി ഓപ്പണ്‍ ചെയ്തത്.

മറുപടി ബാറ്റിംഗില്‍ 36ാം ഓവറില്‍ തന്നെ രാഹുലിന്റെ ടീം ഉയര്‍ത്തിയ വെല്ലുവിളി കോഹ്‌ലിയുടെ സി.കെ നായിഡും ടീം മറികടന്നു. 58 പന്തില്‍ 91 റണ്‍സ് നേടിയ കോഹ്‌ലിയുടെ ബാറ്റിംഗ് മികവില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ നായിഡു ഇലവന്‍ അനായാസം ലക്ഷ്യം മറികടന്നു. പൃഥ്വി ഷായും ശുഭ്മാന്‍ ഗില്ലുമായിരുന്നു ടീമിന്റെ ഓപ്പണര്‍മാര്‍.

മൂന്നു വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളും നാലു ടെസ്റ്റുകളുമാണ് ഇന്ത്യ ഓസീസ് പര്യടനത്തില്‍ കളിക്കുക. നവംബര്‍ 27-ന് നടക്കുന്ന ഏകദിന പരമ്പരയോടെയാണ് പര്യടനത്തിന് തുടക്കമാകും. വഡിസംബര്‍ 4- നാണ് മൂന്ന് മത്സരം അടങ്ങിയ ടി20 പരമ്പര ആരംഭിക്കുന്നത്. ടെസ്റ്റ് പരമ്പര ഡിസംബര്‍ 17- ന് അഡ് ലെയ്ഡ് ഓവലില്‍ തുടങ്ങും.

Latest Stories

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി