സിറാജിന് എതിരെ 'ബ്രൗണ്‍ ഡോഗ്, ബിഗ് മങ്കി' വിളികളുമായി കാണികള്‍; തെമ്മാടിത്തരത്തിന്റെ അങ്ങേയറ്റമെന്ന് കോഹ്‌ലി

ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യന്‍ പേസ് ബോളര്‍ മുഹമ്മദ് സിറാജിനു നേരെ ഓസ്‌ട്രേലിയന്‍ കാണികള്‍ നടത്തിയ വംശീയാധിക്ഷേപത്തിനെതിരെ പ്രതികരിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. തെമ്മാടിത്തരത്തിന്റെ അങ്ങേയറ്റമെന്നാണ് കോഹ്‌ലി സംഭവത്തെ വിശേഷിപ്പിച്ചത്.

“തെമ്മാടിത്തരത്തിന്റെ അങ്ങേയറ്റമാണിത്. ബൗണ്ടറി ലൈനില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഞാനും മുമ്പ് നേരിട്ടിട്ടുണ്ട്. ഒരിക്കലും ക്ഷമിക്കാനാവാത്ത കുറ്റമാണു വംശീയാധിക്ഷേപം. അടിയന്തരമായും ഗൗരവമായും സംഭവം അന്വേഷിക്കണം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം” കോഹ്‌ലി പറഞ്ഞു.

മൂന്നാം ടെസ്റ്റിന്റെ മൂന്നാംദിനവും നാലാംദിനവും ഇന്ത്യന്‍ കളിക്കാര്‍ക്ക് നേരെ ഓസീസ് ആരാധകരുടെ വംശീയാധിക്ഷേപം ഉണ്ടായി. “ബ്രൗണ്‍ ഡോഗ്, ബിഗ് മങ്കി” തുടങ്ങിയ വിളികളുമായാണു കാണികളില്‍ ചിലര്‍ സിറാജിനെ അധിക്ഷേപിച്ചത്. സിറാജ് പരാതിയുമായി അമ്പയറെ സമീപച്ചതോടെ കളി എട്ട് മിനിറ്റോളം നിര്‍ത്തിവെച്ചിരുന്നു.

ചായക്ക് പിരിയുന്നതിന് മുമ്പ് ഫൈനല്‍ ലെഗില്‍ സിറാജ് ഫീല്‍ഡ് ചെയ്യുമ്പോഴാണ് സംഭവം. തുടര്‍ന്ന് ആറ് ആരാധകരെ സ്റ്റേഡിയത്തില്‍ നിന്ന് മാറ്റിയതിന് ശേഷമാണ് കളി പുനരാരംഭിച്ചത്. മൂന്നാം ദിവസം ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ സംഭവം അമ്പയര്‍മാരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ ഇന്ത്യന്‍ ടീം ഔദ്യോഗികമായി പരാതി നല്‍കിയിരുന്നു.

Latest Stories

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ സമരം അവസാനിപ്പിച്ചു; സര്‍ക്കുലറില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് കെബി ഗണേഷ്‌കുമാര്‍

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍; പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് 14 പേര്‍ക്ക്

ഇവൻ പുതിയ സ്വിഫ്റ്റിനേക്കാൾ കേമൻ!

എന്ന് പാഡഴിക്കും, കൃത്യമായ ഉത്തരം നൽകി രോഹിത് ശർമ്മ; പറയുന്നത് ഇങ്ങനെ

ഭഗവാനെ കാണാന്‍ വന്നതാണ് മാറിനില്ലെടോ..; അര്‍ധരാത്രി കല്‍പ്പാത്തി ക്ഷേത്രത്തില്‍ കടക്കാന്‍ ശ്രമിച്ച് വിനായകന്‍!