കോഹ്ലി പടിയിറങ്ങി...ഇന്ത്യയുടെ ഇതിഹാസ നായകന്‍ 2017 ല്‍ നടത്തിയ പ്രവചനം അക്ഷരംപോലും തെറ്റിയില്ല ...!!

വിരാട്‌കോഹ്ലി ഇന്ത്യന്‍ നായകസ്ഥാനത്തു നിന്നും പടിയിറങ്ങിയത് ഞെട്ടിച്ചിരിക്കുന്നത് അനേകരെയാണ്.  ട്വന്റി20 ഏകദിന ടീമുകളുടെ നായകസ്ഥാനത്ത് നിന്നും ബിസിസിഐ പുറത്താക്കിയ വിരാട്‌കോഹ്‌ളി പടിയിറങ്ങുമ്പോള്‍ 2017 ല്‍ മുന്‍ ഇന്ത്യന്‍ നായകന്‍ നടത്തിയ പ്രവചനം അക്ഷരംപ്രതി ശരിയാകുകയാണ്.

ക്രിക്കറ്റില്‍ വലിയ വീക്ഷണമുള്ള മൂന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോനി ഇന്ത്യയുടെ വിവിധ ഫോര്‍മാറ്റിലുള്ള കളിയില്‍ വ്യത്യസ്ത നായകന്‍മാരെ ഉപയോഗിക്കുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യില്ലെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. താന്‍ സ്ഥാനം മാറിയാലും വിരാട് കോഹ്ലി ഈ ടീമുമായി ചരിത്രം രചിക്കുമെന്നും വിരാട് കോഹ്ലി പറഞ്ഞിരുന്നു.

താന്‍ നായകസ്ഥാനം ഒഴിയുന്നത് കൃത്യമായ സമയത്തായിരുന്നു എന്നും മൂന്ന് ഫോര്‍മാറ്റിലും തിളങ്ങാനുള്ള കരുത്ത് ഈ ടീമിനുണ്ടെന്നുമായിരുന്നു പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ നായകസ്ഥാനം ഒഴിഞ്ഞ ശേഷം അന്ന് ധോനി പ്രതികരിച്ചത്.

എക്കാലത്തെയും മികച്ച ടീമുകളിലൊന്നാണിതെന്നാണ് ഞാന്‍ കരുതുന്നത് ‘ഞാന്‍ ജയിച്ചതിലും കൂടുതല്‍ മത്സരങ്ങള്‍ കോലിക്ക് കീഴില്‍ ഇന്ത്യ ജയിക്കും. അതിനനുസരിച്ചുള്ള പരിചയസമ്പത്തും പ്രതിഭയും ഈ ടീമിനുണ്ട്. ഏത് സമ്മര്‍ദ്ദത്തിലും മികച്ച പ്രകടനം നടത്താന്‍ ഈ ടീമിനാവും.

ചരിത്രം തിരുത്താന്‍ കെല്‍പ്പുള്ള നിരയാണിതെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. അവര്‍ നന്നായി തന്നെ ചെയ്യുമെന്നും ധോനി അന്ന് പറഞ്ഞിരുന്നു. സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയെന്ന തീരുമാനത്തിലേക്ക് ബിസിസി ഐ വന്നതോടെയാണ് ഇന്ത്യന്‍ ടീമിലെ സാഹചര്യം മാറി മറിഞ്ഞത്.

രോഹിത് ശര്‍മയെ പരിമിത ഓവര്‍ നായകനാക്കി കൊണ്ടുവന്നതിന് പിന്നാലെയാണ് വിരാട്‌കോഹ്ലിയും ബിസിസിഐ യും തമ്മില്‍ ഉടക്കും നായകപദവി രാജിവെയ്ക്കലിലേക്കും നയിച്ചത്്. സ്പളിറ്റ് ക്യാപ്റ്റന്‍സിയെ നേരത്തേ ഇന്ത്യയിലെ മുന്‍നിര നായകന്മാരും എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍